ആഇശ ﵂ യില്‍ നിന്ന് നിവേദനം:
«അല്ലാഹുവിന്റെ റസൂൽ ﷺ റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു; അല്ലാഹു റസൂല്‍ ﷺ യെ മരിപ്പിക്കുന്നത് വരെ അത് തുടർന്നു. അതിനു ശേഷം റസൂല്‍ ﷺ യുടെ പത്നിമാരും ഇഅ്തികാഫ് ഇരുന്നു.»
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു: «റസൂൽ ﷺ എല്ലാ റമദാനിലും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം സുബ്ഹി നമസ്കരിച്ചു കഴിഞ്ഞാൽ ഇഅ്തികാഫിനായി നിശ്ചയിച്ച സ്ഥലത്തേക്ക് പ്രവേശിക്കുമായിരുന്നു.»
عَنْ عَائِشَةَ ﵂: «أَنَّ النَّبِيَّ ﷺ كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ﷿، ثُمَّ اعْتَكَفَ أَزْوَاجُهُ بَعْدَهُ » . وَفِي لَفْظٍ: «كَانَ رَسُولُ اللَّهِ ﷺ يَعْتَكِفُ فِي كُلِّ رَمَضَانَ، فَإِذَا صَلَّى الغَدَاةَ جَاءَ مَكَانَهُ الَّذِي اعْتَكَفَ فِيهِ» .