ഉമർ ബ്നുല്‍ ഖത്വാബ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
«അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യ കാലത്ത് (ഇസ്ലാമിന് മുൻപ്) മസ്ജിദുൽ ഹറാമിൽ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കുമെന്ന് ഞാൻ നേർച്ച നേർന്നിരുന്നു. (മറ്റൊരു റിപ്പോർട്ടിൽ: 'ഒരു ദിവസം' എന്ന് വന്നിരിക്കുന്നു). അപ്പോൾ നബി ﷺ പറഞ്ഞു: നിന്റെ നേർച്ച നീ നിറവേറ്റുക.» ചില നിവേദകർ 'ദിവസമെന്നോ' 'രാത്രിയെന്നോ' പ്രത്യേകം പരാമർശിച്ചിട്ടില്ല.
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: «قُلْتُ: يَا رَسُولَ اللَّهِ! إِنِّي كُنْتُ نَذَرْتُ فِي الجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً - وَفِي رِوَايَةٍ : يَوْمًا - فِي المَسْجِدِ الحَرَامِ؛ قَالَ: فَأَوْفِ بِنَذْرِكَ» . وَلَمْ يَذْكُرْ بَعْضُ الرُّوَاةِ: «يَوْمًا» وَلَا «لَيْلَةً» .