സ്വഫിയ്യ ബിൻത് ഹുയയ്യ് ﵂ യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
«നബി ﷺ ഇഅ്തികാഫ് ഇരിക്കുകയായിരുന്നു. ഒരു രാത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കാനായി ഞാൻ ചെന്നു. ഞാൻ നബി ﷺ യോട് സംസാരിച്ചിരുന്നു. പിന്നീട് തിരിച്ചുപോകാനായി ഞാൻ എഴുന്നേറ്റു; എന്നെ വീട്ടിലാക്കാൻ (തിരിച്ചയക്കാൻ) അദ്ദേഹവും എന്നോടൊപ്പം എഴുന്നേറ്റു. – ഉസാമ ബിൻ സൈദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. – അപ്പോൾ അൻസ്വാരികളിൽപ്പെട്ട രണ്ട് ആളുകള്‍ അവിടെക്കൂടെ കടന്നുപോയി. റസൂൽ ﷺ യെ കണ്ടപ്പോൾ അവർ വേഗത്തിൽ നടന്നു. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ സാവധാനം നടക്കൂ; തീർച്ചയായും ഇത് സ്വഫിയ ബിൻത് ഹുയയ്യ് ആണ് (എന്റെ ഭാര്യയാണ്)." അപ്പോൾ അവർ പറഞ്ഞു: "സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ റസൂലേ, (അങ്ങയെക്കുറിച്ച് ഞങ്ങൾ ഒന്നും വിചാരിക്കില്ലല്ലോ!)." അപ്പോൾ നബി ﷺ പറഞ്ഞു: "തീർച്ചയായും പിശാച് മനുഷ്യന്റെ രക്തം ഓടുന്നയിടങ്ങളിലൂടെ സഞ്ചരിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ അവൻ വല്ല തിന്മയും – അല്ലെങ്കിൽ വല്ലതും – ഇട്ടേക്കുമെന്ന് ഞാൻ ഭയപ്പെട്ടു."»
عَنْ صَفِيَّةَ بِنْتِ حُيَيٍّ ﵂ قَالَتْ: «كَانَ النَّبِيُّ ﷺ مُعْتَكِفًا فَأَتَيْتُهُ أَزُورُهُ لَيْلًا، فَحَدَّثْتُهُ، ثُمَّ قُمْتُ لِأَنْقَلِبَ ، فَقَامَ مَعِي لِيَقْلِبَنِي - وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ -، فَمَرَّ رَجُلَانِ مِنَ الأَنْصَارِ، فَلَمَّا رَأَيَا رَسُولَ اللَّهِ ﷺ أَسْرَعَا، فَقَالَ النَّبِيُّ ﷺ: عَلَى رِسْلِكُمَا. إنَّهَا صَفِيَّةُ بِنْتُ حُيَيٍّ. فَقَالا: سُبْحَانَ اللَّهِ يَا رَسُولَ اللَّهِ. فَقَالَ: إنَّ الشَّيْطَانَ يَجْرِي مِنْ ابْنِ آدَمَ مَجْرَى الدَّمِ. وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا شَرّاً- أَوْ قَالَ شَيْئاً»