അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം:
«റസൂൽ ﷺ മദീനക്കാർക്ക് 'ദുൽ ഹുലൈഫ'യെയും, ശാംകാർക്ക് 'അൽ-ജുഹ്ഫ'യെയും, നജ്ദുകാർക്ക് 'ഖർനുൽ മനാസിലി'നെയും, യമൻകാർക്ക് 'യലംലമി'നെയും മീഖാത്തുകളായി നിശ്ചയിച്ചു കൊടുത്തു. ഹജ്ജിനെയോ ഉംറയെയോ ഉദ്ദേശിച്ചു വരുന്ന ആ സ്ഥലക്കാർക്കും, ആ സ്ഥലങ്ങൾ വഴി കടന്നുപോകുന്ന മറ്റുള്ളവർക്കും അവ മീഖാത്തുകളാകുന്നു. ഇനി ആരെങ്കിലും ഈ സ്ഥലങ്ങളുടെ ഉള്ളിലാണ് താമസിക്കുന്നതെങ്കിൽ, അവൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ ഇഹ്റാം കെട്ടേണ്ടതാണ്. അങ്ങനെ മക്കയിലുള്ളവർ മക്കയിൽ നിന്ന് തന്നെ ഇഹ്റാം കെട്ടണം.»
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄: «أَنَّ رَسُولَ اللَّهِ ﷺ وَقَّتَ لِأَهْلِ المَدِينَةِ: ذَا الحُلَيْفَةِ ، وَلِأَهْلِ الشَّامِ: الجُحْفَةَ ، وَلِأَهْلِ نَجْدٍ: قَرْنَ المَنَازِلِ ، وَلِأَهْلِ اليَمَنِ: يَلَمْلَمَ ؛ هُنَّ لَهُنَّ، وَلِمَنْ أَتَى عَلَيْهِنَّ مِنْ غَيْرِهِنَّ ؛ مِمَّنْ أَرَادَ الحَجَّ وَالعُمْرَةَ ، وَمَنْ كَانَ دُونَ ذَلِكَ: فَمِنْ حَيْثُ أَنْشَأَ ؛ حَتَّى أَهْلُ مَكَّةَ مِنْ مَكَّةَ» .