അബ്ദുല്ലാഹിബ്നു ഉമർ ﵄ വിൽ നിന്ന് നിവേദനം;
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "മദീനക്കാർ 'ദുൽ ഹുലൈഫ'യിൽ നിന്നും, ശാം നിവാസികൾ 'ജുഹ്ഫ'യിൽ നിന്നും, നജ്ദ് നിവാസികൾ 'ഖർൻ' (ഖർനുൽ മനാസിൽ) നിൽ നിന്നും ഇഹ്റാം കെട്ടണം." അദ്ദേഹം (ഇബ്നു ഉമർ ﵄ ) പറഞ്ഞു: "യമൻ നിവാസികൾ 'യലംലം' എന്ന സ്ഥലത്ത് നിന്ന് ഇഹ്റാം കെട്ടണം എന്ന് പ്രവാചകൻ ﷺ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «يُهِلُّ أَهْلُ الْمَدِينَةِ مِنْ ذِي الْحُلَيْفَةِ، وَأَهْلُ الشَّامِ مِنْ الْجُحْفَةِ، وَأَهْلُ نَجْدٍ مِنْ قَرْنٍ» . قَالَ: وَبَلَغَنِي أَنَّ رَسُولَ اللَّهِ ﷺ قَالَ: «وَيُهِلُّ أَهْلُ الْيَمَنِ مِنْ يَلَمْلَمَ»