അബ്ദുല്ലാഹിബ്നു ഉമർ ﵄ വിൽ നിന്ന് നിവേദനം: ഒരാൾ ചോദിച്ചു:
"അല്ലാഹുവിന്റെ റസൂലേ, ഇഹ്റാം ചെയ്തവർ ഏതുതരം വസ്ത്രങ്ങളാണ് ധരിക്കേണ്ടത്?" റസൂല്‍ ﷺ മറുപടി പറഞ്ഞു: "ഇഹ്റാം ചെയ്തവർ കുപ്പായങ്ങൾ, തലപ്പാവുകൾ, പൈജാമകൾ, തൊപ്പിയുള്ള വസ്ത്രങ്ങൾ, ഷൂസുകൾ/സോക്സുകള്‍ എന്നിവ ധരിക്കരുത്. എന്നാൽ ചെരുപ്പ് ലഭിക്കാത്തവർക്ക് ഷൂസ് ധരിക്കാവുന്നതാണ്, പക്ഷേ അവ കണങ്കാലിന് താഴെയായി മുറിക്കണം. കുങ്കുമമോ വറസ് എന്ന ചെടിയോ പുരട്ടിയ വസ്ത്രങ്ങളും ധരിക്കരുത്."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رَجُلًا قَالَ: يَا رَسُولَ اللَّهِ! مَا يَلْبَسُ المُحْرِمُ مِنَ الثِّيَابِ؟ قَالَ رَسُولُ اللَّهِ ﷺ: لَا يَلْبَسُ القُمُصَ ، وَلَا العَمَائِمَ، وَلَا السَّرَاوِيلَاتِ ، وَلَا البَرَانِسَ ، وَلَا الخِفَافَ ؛ إِلَّا أَحَدٌ لَا يَجِدُ نَعْلَيْنِ فَلْيَلْبَسِ الخُفَّيْنِ وَلْيَقْطَعْهُمَا أَسْفَلَ مِنْ الْكَعْبَيْنِ، وَلا يَلْبَسْ مِنْ الثِّيَابِ شَيْئاً مَسَّهُ زَعْفَرَانٌ أَوْ وَرْسٌ» . وَلِلْبُخَارِيِّ: «وَلا تَنْتَقِبِ الْمَرْأَةُ. وَلا تَلْبَسِ الْقُفَّازَيْنِ»