മുഈറതുബ്നു ശുഅ്ബ ﵁ പറഞ്ഞു:
ഞാന്‍ നബി ﷺ യോടൊപ്പം ഒരു യാത്രയിലായിരുന്നു. (വുദൂഅ് ചെയ്യുന്ന വേളയില്‍) അദ്ദേഹത്തിന്റെ ഇരു പാദരക്ഷകള്‍ അഴിക്കുന്നതിനായി ഞാന്‍ കുനിഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക. ഞാന്‍ അവ രണ്ടും ധരിച്ചിരിക്കുന്നത് ശുദ്ധിയുള്ള അവസ്ഥയിലാണ്." എന്നിട്ട് നബി ﷺ അവ രണ്ടിന്മേലും തടവി.
عَنِ المُغِيرَةِ بْنِ شُعْبَةَ ﵁ قَالَ: «كُنْتُ مَعَ النَّبِيِّ ﷺ فِي سَفَرٍ ، فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ، فَقَالَ: دَعْهُمَا، فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ؛ فَمَسَحَ عَلَيْهِمَا» .