അബ്ദുള്ളാഹിബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം:
മക്കാ വിജയദിവസം അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞു: (മക്കാ) വിജയത്തിന് ശേഷം ഇനി (മക്കയിൽ നിന്ന് മദീനയിലേക്ക്) ഹിജ്റയില്ല. എന്നാൽ ഇനി ജിഹാദും (സൽകർമ്മങ്ങൾ ചെയ്യാനുള്ള) നിയ്യത്തുമാണുള്ളത്. നിങ്ങളോട് യുദ്ധത്തിന് (അല്ലെങ്കിൽ ഏതെങ്കിലും പുണ്യകർമ്മത്തിനായി) പുറപ്പെടാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ഉടൻ പുറപ്പെടുക."
മക്കാ വിജയദിവസം റസൂല് ﷺ വീണ്ടും പറഞ്ഞു: "ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം മുതൽ ഈ നാടിനെ (മക്കയെ) അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അതിനാൽ അല്ലാഹുവിന്റെ ആ പവിത്രതയനുസരിച്ച് അന്ത്യനാൾ വരെ ഇത് പവിത്രമായി തുടരും. എനിക്ക് മുൻപ് ഒരാൾക്കും ഇവിടെ യുദ്ധം അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് തന്നെ പകൽസമയത്തെ ഒരു നിശ്ചിത നേരത്തേക്ക് മാത്രമാണ് അവിടെ അനുവാദം ലഭിച്ചത്. അതിനാൽ അല്ലാഹുവിന്റെ പവിത്രതയനുസരിച്ച് അന്ത്യനാൾ വരെ ഇത് പവിത്രമാണ്. അവിടുത്തെ മുള്ളുകൾ മുറിക്കാൻ പാടില്ല, അവിടുത്തെ വേട്ടമൃഗങ്ങളെ വിരട്ടാൻ പാടില്ല, അവിടെ വീണുകിടക്കുന്ന വസ്തുക്കൾ അത് ഉടമസ്ഥനെ അറിയിക്കാനല്ലാതെ ആരും എടുക്കാൻ പാടില്ല. അവിടുത്തെ പച്ചപ്പുല്ലുകൾ മുറിച്ചെടുക്കാനും പാടില്ല."
അപ്പോൾ അബ്ബാസ് ﵄ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, 'ഇദ്ഖിർ' (കറുകപ്പുല്ല്) ചെടി ഒഴികെ (അതിന് അനുവാദം നൽകിയാലും). കാരണം അത് അവിടുത്തെ കൊല്ലന്മാർക്കും വീടുകൾക്കും ആവശ്യമാണ്." അപ്പോൾ റസൂല് ﷺ പറഞ്ഞു: "ഇദ്ഖിർ ഒഴികെ (അത് അനുവദിച്ചിരിക്കുന്നു)."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: قَالَ رَسُولُ اللَّهِ ﷺ - يَوْمَ فَتْحِ مَكَّةَ -: «لَا هِجْرَةَ، وَلَكِنْ جِهَادٌ وَنِيَّةٌ، وَإِذَا اسْتُنْفِرْتُمْ فَانْفِرُوا، وَقَالَ - يَوْمَ فَتْحِ مَكَّةَ -: إِنَّ هَذَا البَلَدَ حَرَّمَهُ اللَّهُ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ؛ فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إِلَى يَوْمِ القِيَامَةِ، وَإِنَّهُ لَمْ يَحِلَّ القِتَالُ فِيهِ لِأَحَدٍ قَبْلِي ، وَلَمْ يَحِلَّ لِي إِلَّا سَاعَةً مِنْ نَهَارٍ، فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إِلَى يَوْمِ القِيَامَةِ؛ لَا يُعْضَدُ شَوْكُهُ ، وَلَا يُنَفَّرُ صَيْدُهُ، وَلا يَلْتَقِطُ لُقْطَتَهُ إلاَّ مَنْ عَرَّفَهَا. وَلا يُخْتَلَى خَلاهُ. فَقَالَ الْعَبَّاسُ: يَا رَسُولَ اللَّهِ، إلاَّ الإِذْخِرَ. فَإِنَّهُ لِقَيْنِهِمْ وَبُيُوتِهِمْ. فَقَالَ: إلاَّ الإِذْخِرَ»