അനസു ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
"മക്കാ വിജയവർഷം അല്ലാഹുവിന്റെ റസൂൽ ﷺ മക്കയിൽ പ്രവേശിച്ചു. അവിടുത്തെ തലയിൽ ഒരു പടത്തൊപ്പി (مِغْفَرُ) ഉണ്ടായിരുന്നു. നബി ﷺ അത് അഴിച്ചുവെച്ചപ്പോൾ ഒരാൾ വന്ന് പറഞ്ഞു: 'ഇബ്നു ഖത്വൽ കഅ്ബയുടെ വിരിയിൽ തൂങ്ങിക്കിടക്കുന്നുണ്ട്'. അപ്പോൾ നബി ﷺ പറഞ്ഞു: 'അവനെ കൊന്നുകളയുക'."
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ دَخَلَ مَكَّةَ عَامَ الفَتْحِ ، وَعَلَى رَأْسِهِ المِغْفَرُ ، فَلَمَّا نَزَعَهُ جَاءَهُ رَجُلٌ فَقَالَ: ابْنُ خَطَلٍ مُتَعَلِّقٌ بِأَسْتَارِ الكَعْبَةِ، فَقَالَ: اقْتُلُوهُ» .