അബ്ദുല്ലാഹി ബ്നു ഉമർ ﵄ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ ( കഅ്ബ) യില്‍ പ്രവേശിച്ചു. ഉസാമത്തു ബ്നു സൈദ് ﵁, ബിലാൽ ﵁, ഉസ്മാനു ബ്നു ത്വൽഹ ﵁ എന്നിവരും അവിടുത്തോടൊപ്പമുണ്ടായിരുന്നു. അവർ ഉള്ളിൽ കടന്ന് വാതിൽ അടച്ചു. പിന്നീട് അവർ വാതിൽ തുറന്നപ്പോൾ ആദ്യമായി ഉള്ളിൽ പ്രവേശിച്ചത് ഞാനായിരുന്നു. ഞാൻ ബിലാലിനെ കണ്ട് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂൽ ﷺ ഇതിനുള്ളിൽ നമസ്കരിച്ചോ?' അദ്ദേഹം പറഞ്ഞു: 'അതെ, രണ്ട് യമാനി തൂണുകൾക്കിടയിലായി അവിടുന്ന് നിസ്കരിച്ചു'."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «دَخَلَ رَسُولُ اللَّهِ ﷺ البَيْتَ وَأُسَامَةُ بْنُ زَيْدٍ وَبِلَالٌ وَعُثْمَانُ بْنُ طَلْحَةَ ، فَأَغْلَقُوا عَلَيْهِمُ البَابَ، فَلَمَّا فَتَحُوا كُنْتُ أَوَّلَ مَنْ وَلَجَ ، فَلَقِيتُ بِلَالًا فَسَأَلْتُهُ: هَلْ صَلَّى فِيهِ رَسُولُ اللَّهِ ﷺ؟ قَالَ: نَعَمْ، بَيْنَ العَمُودَيْنِ اليَمَانِيَيْنِ » .