ഉമർ ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം ഹജറുൽ അസ്വദിന്റെ അടുത്ത് വരികയും അതിനെ ചുംബിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "തീർച്ചയായും നീ ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയാത്ത വെറുമൊരു കല്ലാണെന്ന് എനിക്കറിയാം. നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല."
عَنْ عُمَرَ ﵁: «أَنَّهُ جَاءَ إِلَى الحَجَرِ الأَسْوَدِ فَقَبَّلَهُ، وَقَالَ: إِنِّي لَأَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ، وَلَوْلَا أَنِّي رَأَيْتُ النَّبِيَّ ﷺ يُقَبِّلُكَ مَا قَبَّلْتُكَ» .