അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
"റസൂല് ﷺ യും സ്വഹാബികളും മക്കയിൽ എത്തിയപ്പോൾ മുശ്രിക്കുകൾ പറഞ്ഞു: 'യഥ്രിബിലെ (മദീന) പനി തളർത്തിയ ഒരു വിഭാഗം ആളുകളാണ് ഇപ്പോൾ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്.' അപ്പോൾ (അവർക്ക് ശക്തി കാണിച്ചുകൊടുക്കുന്നതിനായി) ആദ്യത്തെ മൂന്ന് ചുറ്റുകളിൽ റമൽ (ചുവടുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുക) ചെയ്യാനും, രണ്ട് റുക്നുകൾക്കിടയിൽ (റുക്നുൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിൽ) സാധാരണ നിലയിൽ നടക്കാനും നബി ﷺ അവരോട് കൽപ്പിച്ചു. എല്ലാ ചുറ്റുകളിലും റമൽ ചെയ്യുന്നതിൽ നിന്ന് അവരെ തടഞ്ഞത് അവരോടുള്ള കാരുണ്യവും ദയയും മൂലം മാത്രമായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «قَدِمَ رَسُولُ اللَّهِ ﷺ وَأَصْحَابُهُ ، فَقَالَ المُشْرِكُونَ: إِنَّهُ يَقْدَمُ عَلَيْكُمْ وَفْدٌ وَهَنَتْهُمْ حُمَّى يَثْرِبَ، فَأَمَرَهُمُ النَّبِيُّ ﷺ أَنْ يَرْمُلُوا الأَشْوَاطَ الثَّلَاثَةَ، وَأَنْ يَمْشُوا مَا بَيْنَ الرُّكْنَيْنِ، وَلَمْ يَمْنَعْهُمْ أَنْ يَرْمُلُوا الأَشْوَاطَ كُلَّهَا إِلَّا الإِبْقَاءُ عَلَيْهِمْ» .