അബ്ദുല്ലാഹിബ്നു ഉമർ ﵄ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ മക്കയിൽ എത്തുമ്പോൾ ഹജറുൽ അസ്വദ് ചുംബിച്ചു കഴിഞ്ഞാൽ - മക്കയില്‍ എത്തിയാല്‍ ഉടനെ ത്വവാഫ് ചെയ്യുമ്പോള്‍ (ത്വവാഫുല്‍ ഖുദൂം) - ആദ്യത്തെ മൂന്ന് ചുറ്റുകളിൽ വേഗത്തില്‍ നടക്കുന്നത് ഞാൻ കണ്ടു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «رَأَيْتُ رَسُولَ اللَّهِ ﷺ حِينَ يَقْدَمُ مَكَّةَ: إِذَا اسْتَلَمَ الرُّكْنَ الأَسْوَدَ أَوَّلَ مَا يَطُوفُ؛ يَخُبُّ ثَلَاثَةَ أَشْوَاطٍ» .