അബൂ ജംറ നസ്വ്'റു ബ്നു ഇംറാൻ അള്ളുബഈ ﵀ നിവേദനം ചെയ്യുന്നു:
"ഞാൻ ഇബ്നു അബ്ബാസ് ﵄ യോട് 'തമത്തുഇനെ' കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം അത് ചെയ്യാൻ എന്നോട് കൽപ്പിച്ചു. ബലിമൃഗത്തെ (ഹദ്യ്) കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'അതിൽ ഒട്ടകമോ, പശുവോ, ആടോ അല്ലെങ്കിൽ ഒരു ബലിമൃഗത്തിൽ (പശുവിലോ ഒട്ടകത്തിലോ) പങ്കുചേരലോ ആകാം'. ഇബ്നു അബ്ബാസ് ﵄ പറഞ്ഞു: 'ചില ആളുകൾ ഇത് (തമത്തുഅ്) ഇഷ്ടപ്പെട്ടിരുന്നില്ല'. പിന്നീട് ഞാൻ ഉറങ്ങിയപ്പോൾ ഒരാൾ ഇങ്ങനെ വിളിച്ചു പറയുന്നത് സ്വപ്നം കണ്ടു: حَجٌّ مَبْرُورٌ، وَمُتْعَةٌ مُتَقَبَّلَةٌ 'സ്വീകരിക്കപ്പെട്ട ഹജ്ജും മഖ്ബൂലായ (സ്വീകാര്യമായ) തമത്തുഉം!'. ഞാൻ ഇബ്നു അബ്ബാസ് ﵄ വിനെ സമീപിച്ച് ഈ വിവരം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹു അക്ബർ! ഇത് അബുൽ ഖാസിം ﷺ യുടെ ചര്യയാണ് (സുന്നത്ത്)'."
عَنْ أَبِي جَمْرَةَ نَصْرِ بْنِ عِمْرَانَ الضُّبَعِيِّ قَالَ: «سَأَلْتُ ابْنَ عَبَّاسٍ ﵄ عَنِ المُتْعَةِ فَأَمَرَنِي بِهَا، وَسَأَلْتُهُ عَنِ الهَدْيِ فَقَالَ : فِيهَا جَزُورٌ، أَوْ بَقَرَةٌ، أَوْ شَاةٌ، أَوْ شِرْكٌ فِي دَمٍ، قَالَ: وَكَانَ نَاسٌ كَرِهُوهَا، فَنِمْتُ فَرَأَيْتُ فِي المَنَامِ كَأَنَّ إِنْسَانًا يُنَادِي: حَجٌّ مَبْرُورٌ، وَمُتْعَةٌ مُتَقَبَّلَةٌ، فَأَتَيْتُ ابْنَ عَبَّاسٍ ﵄ فَحَدَّثْتُهُ، فَقَالَ: اللَّهُ أَكْبَرُ، سُنَّةُ أَبِي القَاسِمِ ﷺ» .