അലി ﵁ പറഞ്ഞു:
ഞാന്‍ ധാരാളമായി മദ്'യ് ഉള്ള വ്യക്തിയായിരുന്നു. റസൂല്‍ ﷺ യുടെ മകള്‍ക്ക് എന്നിലുള്ള സ്ഥാനം കാരണം (അതിനെ കുറിച്ച്) റസൂല്‍ ﷺ യോട് ചോദിക്കാന്‍ ഞാന്‍ മടിച്ചു. അങ്ങനെ (അതിനെ കുറിച്ച് ചോദിക്കാന്‍) ഞാന്‍ മിഖ്ദാദു ബ്നുല്‍ അസ്വദിനോട് കല്പിച്ചു, അദ്ദേഹം റസൂല്‍ ﷺ യോട് അത് ചോദിച്ചു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "അദ്ദേഹം തന്റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യട്ടെ."
ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടില്‍, "നീ നിന്റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുക" എന്നും, ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ "നീ വുദൂഅ് ചെയ്യുകയും ഗുഹ്യഭാഗം വൃത്തിയാക്കുകയും ചെയ്യുക" എന്നുമുണ്ട്.
عَنْ عَلِيِّ بْنِ أَبِي طَالِبٍ ﵁ قَالَ: «كُنْتُ رَجُلًا مَذَّاءً ، فَاسْتَحْيَيْتُ أَنْ أَسْأَلَ رَسُولَ اللَّهِ ﷺ لِمَكَانِ ابْنَتِهِ ، فَأَمَرْتُ المِقْدَادَ ابْنَ الأَسْوَدِ فَسَأَلَهُ، فَقَالَ: يَغْسِلُ ذَكَرَهُ وَيَتَوَضَّأُ» .
وَلِلْبُخَارِيِّ : «اغْسِلْ ذَكَرَكَ وَتَوَضَّأْ». وَلِمُسْلِمٍ : «تَوَضَّأْ وَانْضِحْ فَرْجَكَ».