അബ്ബാദ്ബ്നു തമീം അബ്ദുല്ലാഹി ബ്നു സൈദ് ബ്നു ആസ്വിം അല്‍മാസിനി ﵁ വില്‍ നിന്ന് നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് ﵁ പറഞ്ഞു:
ഒരാളെ കുറിച്ച് നബി ﷺ യുടെ അടുക്കല്‍ പരാതി പറയപ്പെട്ടു, അയാള്‍ക്ക് നമസ്കാരത്തില്‍ (വുദൂഅ് പോയതായി) എന്തെങ്കിലും സംഭവിച്ചതായി തോന്നപ്പെടുന്നു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "അയാള്‍ ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്കാരത്തില്‍ നിന്ന് പിന്തിരിയെണ്ടതില്ല."
عَنْ عَبَّادِ بْنِ تَمِيمٍ ، عَنْ عَبْدِ اللَّهِ بْنِ زَيْدِ بْنِ عَاصِمٍ المَازِنِيِّ ﵁ قَالَ: «شُكِيَ إِلَى النَّبِيِّ ﷺ الرَّجُلُ يُخَيَّلُ إِلَيْهِ أَنَّهُ يَجِدُ الشَّيْءَ فِي الصَّلَاةِ، قَالَ: لَا يَنْصَرِفْ حَتَّى يَسْمَعَ صَوْتاً، أَوْ يَجِدَ رِيحاً».