ഉമ്മു ഖൈസ് ബിന്ത് മിഹസ്വനില് അസദിയ്യ ﵂ നിവേദനം.
അവര്‍ ഭക്ഷണം കഴിച്ച് തുടങ്ങാത്ത അവരുടെ ചെറിയ മകനെയുമായി റസൂല്‍ ﷺയുടെ അടുക്കലേക്ക് വന്നു, എന്നിട്ട് കുഞ്ഞിനെ റസൂല്‍ ﷺ യുടെ മടിയില്‍ ഇരുത്തി, അപ്പോള്‍ റസൂല്‍ ﷺ യുടെ വസ്ത്രത്തില്‍ കുഞ്ഞ് മൂത്രമൊഴിച്ചു. ആ സന്ദര്‍ഭത്തില്‍ റസൂല്‍ ﷺ കുറച്ച് വെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും വസ്ത്രത്തില്‍ വെള്ളം തളിക്കുകയും ചെയ്തു. വസ്ത്രം കഴുകിയിരുന്നില്ല.
عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ الأَسَدِيَّةِ ﵂: «أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ لَمْ يَأْكُلِ الطَّعَامَ إِلَى رَسُولِ اللَّهِ ﷺ فَأَجْلَسَهُ رَسُولُ اللَّهِ ﷺ فِي حَجْرِهِ ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ فَنَضَحَهُ وَلَمْ يَغْسِلْهُ» .