ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ﵂ യില്‍ നിന്ന് നിവേദനം.
ഒരിക്കല്‍ നബി ﷺ യുടെ അടുക്കല്‍ ഒരു കുഞ്ഞ് കൊണ്ട് വരപ്പെടുകയും ആ കുഞ്ഞ് നബി ﷺ യുടെ വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ വെള്ളം കൊണ്ട് വരാന്‍ പറയുകയും അത് ആ മൂത്രത്തിലേക്ക് കുടയുകയും ചെയ്തു.
ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ (ആ മൂത്രത്തില്‍ വെള്ളം കുടഞ്ഞു, അത് നബി ﷺ കഴുകിയിരുന്നില്ല) എന്നുണ്ട്.
عَنْ عَائِشَةَ - أُمِّ المُؤْمِنِينَ - ﵂ قَالَتْ: «أُتِيَ رَسُولُ اللَّهِ ﷺ بِصَبِيٍّ فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ فَأَتْبَعَهُ إِيَّاهُ» .
وَلِمُسْلِمٍ : «فَأَتْبَعَهُ بَوْلَهُ وَلَمْ يَغْسِلْهُ».