അബ്ദുല്ലാഹി ബ്നു ഹുനൈനിൽ നിന്ന് നിവേദനം:
അബ്ദുല്ലാഹി ബ്നു അബ്ബാസും മിസ്വർ ബിൻ മഖ്റമയും 'അബ്വാഅ്' എന്ന സ്ഥലത്തുവെച്ച് (ഒരു കാര്യത്തിൽ) അഭിപ്രായവ്യത്യാസത്തിലായി. ഇഹ്റാമിലുള്ള ആൾക്ക് തന്റെ തല കഴുകാമെന്ന് ഇബ്നു അബ്ബാസ് ﵄ പറഞ്ഞു. എന്നാൽ തല കഴുകാൻ പാടില്ലെന്ന് മിസ്വർ ﵁ വാദിച്ചു.
അബ്ദുല്ലാഹിബ്നു ഹുനൈൻ പറയുന്നു: "തുടർന്ന് ഇബ്നു അബ്ബാസ് ﵁ എന്നെ അബൂ അയ്യൂബ് അൽ അൻസ്വാരി ﵁ വിന്റെ അടുത്തേക്ക് അയച്ചു. ഞാൻ അവിടെ എത്തുമ്പോൾ അദ്ദേഹം കിണറിന്റെ രണ്ട് തൂണുകൾക്കിടയിൽ ഒരു തുണികൊണ്ട് മറച്ച് കുളിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം ചോദിച്ചു: 'ഇത് ആരാണ്?'. ഞാൻ പറഞ്ഞു: 'ഞാൻ അബ്ദുല്ലാഹിബ്നു ഹുനൈൻ ആണ്. നബി ﷺ ഇഹ്റാമിലായിരിക്കെ എങ്ങനെയാണ് തല കഴുകാറുള്ളതെന്ന് ചോദിക്കാൻ ഇബ്നു അബ്ബാസ് ﵄ എന്നെ അയച്ചതാണ്'.
അപ്പോള്‍ അബൂ അയ്യൂബ് ﵁ തന്റെ തല വെളിവാകത്തക്ക രീതിയിൽ മറച്ചിരുന്ന തുണി കൈകൊണ്ട് താഴ്ത്തി. എന്നിട്ട് വെള്ളം ഒഴിച്ചുകൊടുക്കുന്ന ആളോട് 'ഒഴിക്കുക' എന്ന് പറഞ്ഞു. അയാൾ അദ്ദേഹത്തിന്റെ തലയിൽ വെള്ളമൊഴിച്ചു. അബൂ അയ്യൂബ് ﵁ തന്റെ രണ്ട് കൈകൾ കൊണ്ടും തല (മുടിക്കിടയിലൂടെ) മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഇപ്രകാരമാണ് നബി ﷺ കുളിക്കുന്നത് ഞാൻ കണ്ടത്'."
عَنْ عَبْدِ اللَّهِ بْنِ حُنَيْنٍ: «أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ وَالمِسْوَرَ بْنَ مَخْرَمَةَ ﵃ اخْتَلَفَا بِالأَبْوَاءِ ، فَقَالَ ابْنُ عَبَّاسٍ: يَغْسِلُ المُحْرِمُ رَأْسَهُ، وَقَالَ المِسْوَرُ : لَا يَغْسِلُ المُحْرِمُ رَأْسَهُ، قَالَ : فَأَرْسَلَنِي ابْنُ عَبَّاسٍ إِلَى أَبِي أَيُّوبَ الأَنْصَارِيِّ ﵁ فَوَجَدْتُهُ يَغْتَسِلُ بَيْنَ القَرْنَيْنِ وَهُوَ يُسْتَرُ بِثَوْبٍ، فَسَلَّمْتُ عَلَيْهِ فَقَالَ: مَنْ هَذَا؟ قُلْتُ : أَنَا عَبْدُ اللَّهِ بْنُ حُنَيْنٍ، أَرْسَلَنِي إِلَيْكَ ابْنُ عَبَّاسٍ يَسْأَلُكَ: كَيْفَ كَانَ رَسُولُ اللَّهِ ﷺ يَغْسِلُ رَأْسَهُ وَهُوَ مُحْرِمٌ؟ فَوَضَعَ أَبُو أَيُّوبَ يَدَهُ عَلَى الثَّوْبِ فَطَأْطَأَهُ حَتَّى بَدَا لِي رَأْسُهُ، ثُمَّ قَالَ لِإِنْسَانٍ يَصُبُّ عَلَيْهِ المَاءَ: اصْبُبْ، فَصَبَّ عَلَى رَأْسِهِ، ثُمَّ حَرَّكَ رَأْسَهُ بِيَدَيْهِ فَأَقْبَلَ بِهِمَا وَأَدْبَرَ، ثُمَّ قَالَ: هَكَذَا رَأَيْتُهُ ﷺ يَفْعَلُ » .