സെയ്ദ് ബിൻ ഥാബിത് ﵁ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ 'അരിയ്യ' (العَرِيَّة) ഇടപാടിന് അനുമതി നൽകി; അതായത് (ഈത്തപ്പനയിലുള്ള പഴുത്ത ഈത്തപ്പഴത്തിന്റെ) ഏകദേശ തൂക്കത്തിന് (ഖർസ്വ്) തുല്യമായ ഉണക്കപ്പഴത്തിന് പകരമായി അത് വിൽക്കാവുന്നതാണ്."
عَنْ زَيْدِ بْنِ ثَابِتٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ رَخَّصَ لِصَاحِبِ العَرِيَّةِ أَنْ يَبِيعَهَا بِخَرْصِهَا » . وَلِمُسْلِمٍ : «بِخَرْصِهَا تَمْرًا، يَأْكُلُونَهَا رُطَبًا».