അബ്ദുല്ലാഹി ബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"ഒരാൾ പരാഗണം (തൽഖീഹ്) നടത്തിയ ഒരു ഈത്തപ്പന വിൽക്കുകയാണെങ്കിൽ, അതിലെ പഴം വിൽപനക്കാരനുള്ളതാണ്; വാങ്ങുന്നയാൾ അത് തനിക്ക് വേണമെന്ന് നിബന്ധന വെച്ചിട്ടില്ലെങ്കിൽ."
മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: "ഒരാൾ ഒരു അടിമയെ വാങ്ങുകയാണെങ്കിൽ, ആ അടിമയുടെ കൈവശമുള്ള ധനം വിറ്റയാൾക്കുള്ളതാണ്; വാങ്ങുന്നയാൾ അത് തനിക്ക് വേണമെന്ന് നിബന്ധന വെച്ചിട്ടില്ലെങ്കിൽ."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ بَاعَ نَخْلاً قَدْ أُبِّرَتْ فَثَمَرُهَا لِلْبَائِعِ، إلاَّ أَنْ يَشْتَرِطَ الْمُبْتَاعُ» .
وَلِمُسْلِمٍ «وَمَنْ ابْتَاعَ عَبْداً فَمَالُهُ لِلَّذِي بَاعَهُ إلاَّ أَنْ يُشْتَرَطَ الْمُبْتَاعُ»