ജാബിറു ബ്നു അബ്ദില്ല ﵄ നിവേദനം ചെയ്യുന്നു:
മക്ക വിജയത്തിന്റെ വർഷം അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "തീർച്ചയായും അല്ലാഹുവും അവന്റെ റസൂല് ﷺ യും മദ്യം, ചത്ത മൃഗം, പന്നി, വിഗ്രഹങ്ങൾ എന്നിവയുടെ വിൽപന നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ റസൂലേ, ചത്ത മൃഗത്തിന്റെ കൊഴുപ്പിന്റെ കാര്യത്തിൽ അങ്ങയുടെ അഭിപ്രായമെന്താണ്? അത് കപ്പലുകളിൽ പൂശാനും, ചർമ്മങ്ങൾ മെഴുക്കുവരുത്താനും, ജനങ്ങൾ വിളക്ക് കത്തിക്കാനും ഉപയോഗിക്കാറുണ്ടല്ലോ." അപ്പോൾ നബി ﷺ പറഞ്ഞു: "അരുത്, അത് നിഷിദ്ധമാണ്." തുടർന്ന് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അല്ലാഹു യഹൂദികളെ ശപിക്കട്ടെ (അല്ലെങ്കിൽ നശിപ്പിക്കട്ടെ). തീർച്ചയായും അല്ലാഹു അവർക്ക് കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ, അവരത് ഉരുക്കുകയും എന്നിട്ടത് വിറ്റ് അതിന്റെ വില ഭക്ഷിക്കുകയും ചെയ്തു."
(جَمَلُوهُ): അവരത് ഉരുക്കി (അലിയിപ്പിച്ചു).
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄: أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ عَامَ الفَتْحِ: «إِنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الخَمْرِ وَالمَيْتَةِ وَالخِنْزِيرِ وَالأَصْنَامِ ، فَقِيلَ: يَا رَسُولَ اللَّهِ! أَرَأَيْتَ شُحُومَ المَيْتَةِ؛ فَإِنَّهُ يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الجُلُودُ، وَيَسْتَصْبِحُ بِهَا النَّاسُ؟ فَقَالَ: لَا، هُوَ حَرَامٌ ، ثُمَّ قَالَ رَسُولُ اللَّهِ ﷺ عِنْدَ ذَلِكَ: قَاتَلَ اللَّهُ اليَهُودَ؛ إِنَّ اللَّهَ لَمَّا حَرَّمَ شُحُومَهَا جَمَلُوهُ، ثُمَّ بَاعُوهُ، فَأَكَلُوا ثَمَنَهُ» . جَمَلُوهُ: أَذَابُوهُ .