അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വന്നപ്പോൾ, ജനങ്ങൾ പഴവർഗ്ഗങ്ങളിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കാലയളവിലേക്ക് മുൻകൂർ കച്ചവടം നടത്താറുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: 'ആരെങ്കിലും എന്തെങ്കിലും കാര്യത്തിൽ മുൻകൂർ പണം നൽകി ഇടപാട് നടത്തുന്നുവെങ്കിൽ, നിശ്ചിത അളവിലും, നിശ്ചിത തൂക്കത്തിലും, നിശ്ചിത അവധിയിലേക്കും (കാലയളവ്) അത് നടത്തട്ടെ.'"
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «قَدِمَ النَّبِيُّ ﷺ المَدِينَةَ وَهُمْ يُسْلِفُونَ فِي الثِّمَارِ: السَّنَتَيْنِ وَالثَّلَاثَ ، فَقَالَ : مَنْ أَسْلَفَ فِي شَيْءٍ فَلْيُسْلِفْ ؛ فِي كَيْلٍ مَعْلُومٍ، وَوَزْنٍ مَعْلُومٍ، إِلَى أَجَلٍ مَعْلُومٍ» .