റാഫിഅ് ബിൻ ഖദീജ് ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"അൻസാറുകളിൽ ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളവർ ഞങ്ങളായിരുന്നു. ഞങ്ങൾ ഭൂമി പാട്ടത്തിന് നൽകിയിരുന്നത് ഇങ്ങനെയായിരുന്നു: (ഭൂമിയിലെ ഒരു നിശ്ചിത ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ട്) 'ഈ ഭാഗത്തുള്ള വിളവ് ഞങ്ങൾക്ക്, ആ ഭാഗത്തുള്ളത് അവർക്ക്' എന്ന നിബന്ധനയിലായിരുന്നു അത്. എന്നാൽ ചിലപ്പോൾ ഈ ഭാഗത്ത് വിളവ് ലഭിക്കുകയും മറ്റേ ഭാഗത്ത് ലഭിക്കാതിരിക്കുകയും ചെയ്യും. അതിനാൽ നബി ﷺ അപ്രകാരം ചെയ്യുന്നത് ഞങ്ങളോട് നിരോധിച്ചു. എന്നാൽ വെള്ളി നാണയത്തിന് (പണത്തിന്) ഭൂമി പാട്ടത്തിന് നൽകുന്നത് അവിടുന്ന് ഞങ്ങളോട് നിരോധിച്ചിരുന്നില്ല."
عَنْ رَافِعِ بْنِ خَدِيجٍ ﵁ قَالَ: «كُنَّا أَكْثَرَ الأَنْصَارِ حَقْلاً. وَكُنَّا نُكْرِي الأرْضَ، عَلَى أَنَّ لَنَا هَذِهِ، وَلَهُمْ هَذِهِ فَرُبَّمَا أَخْرَجَتْ هَذِهِ، وَلَمْ تُخْرِجْ هَذِهِ فَنَهَانَا عَنْ ذَلِكَ. فَأَمَّا بِالْوَرِقِ: فَلَمْ يَنْهَنَا»