ജാബിർ ബിൻ അബ്ദില്ല ﵄ നിവേദനം:
അദ്ദേഹം പറഞ്ഞു: ഉംറാ (العمرى) അത് ആർക്കാണോ നൽകപ്പെട്ടത്, അയാൾക്ക് സ്വന്തമാണെന്ന് അല്ലാഹുവിന്റെ റസൂൽ ﷺ വിധിച്ചു).
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: (ഒരാൾക്ക് തനിക്കും തന്റെ പിൻഗാമികൾക്കുമായി 'ഉംറാ' ആയി ഒന്ന് നൽകപ്പെട്ടാൽ, അത് ആർക്കാണോ നൽകപ്പെട്ടത് അയാൾക്ക് തന്നെയായിരിക്കും. അത് നൽകിയ ആൾക്ക് ഇനി തിരികെ ലഭിക്കില്ല. കാരണം അനന്തരാവകാശ നിയമങ്ങൾ ബാധകമാകുന്ന വിധത്തിലുള്ള ഒരു ദാനമാണ് അയാൾ നടത്തിയത്).
ജാബിർ ﵄ പറഞ്ഞു: (അല്ലാഹുവിന്റെ റസൂൽ ﷺ അനുവദനീയമാക്കിയ 'ഉംറാ' എന്നത്, "ഇത് നിനക്കും നിന്റെ പിൻഗാമികൾക്കും ഉള്ളതാണ്" എന്ന് പറയുന്നതാണ്. എന്നാൽ, "നീ ജീവിച്ചിരിക്കുന്ന കാലത്തോളം ഇത് നിനക്കുള്ളതാണ്" എന്ന് (മാത്രം) പറഞ്ഞാൽ അത് (അയാളുടെ മരണശേഷം) ഉടമസ്ഥനിലേക്ക് തന്നെ മടങ്ങുന്നതാണ്).
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «قَضَى النَّبِيُّ ﷺ بِالعُمْرَى لِمَنْ وُهِبَتْ لَهُ» .
وَفِي لَفْظٍ : «مَنْ أُعْمِرَ عُمْرَى لَهُ وَلِعَقِبِهِ فَإِنَّهَا لِلَّذِي أُعْطِيَهَا. لا تَرْجِعُ إلَى الَّذِي أَعْطَاهَا، لأَنَّهُ أَعْطَى عَطَاءً وَقَعَتْ فِيهِ الْمَوَارِيثُ» .
وَقَالَ جَابِرٌ: «إنَّمَا الْعُمْرَى الَّتِي أَجَازَهَا رَسُولُ اللَّهِ ﷺ، أَنْ يَقُولَ: هِيَ لَكَ وَلِعَقِبِكَ، فَأَمَّا إذَا قَالَ: هِيَ لَك مَا عِشْتَ: فَإِنَّهَا تَرْجِعُ إلَى صَاحِبِهَا»