അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"ഒരു അയൽവാസി തന്റെ മതിലിൽ മരം (ആണി) തറക്കുന്നതിൽ നിന്നും മറ്റൊരു അയൽവാസി തടയരുത്."
തുടർന്ന് അബൂഹുറൈറ ﵁ പറഞ്ഞു: എന്താണ് നിങ്ങൾ ഇതില്‍ നിന്ന് (ഈ സുന്നത്തിൽ നിന്ന്) പിന്തിരിയുന്നത് ഞാൻ കാണുന്നത്? അല്ലാഹുവാണെ സത്യം, ഈ സുന്നത്ത് നിങ്ങളുടെ ചുമലുകൾക്കിടയിൽ ഞാൻ എറിയുക തന്നെ ചെയ്യും (നിങ്ങളെക്കൊണ്ട് ഇത് അംഗീകരിപ്പിക്കും).
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا يَمْنَعَنَّ جَارٌ جَارَهُ أَنْ يَغْرِزَ خَشَبَةً فِي جِدَارِهِ، ثُمَّ يَقُولُ أَبُو هُرَيْرَةَ: مَا لِي أَرَاكُمْ عَنْهَا مُعْرِضِينَ؟ وَاَللَّهِ لأَرْمِيَنَّ بِها بَيْنَ أَكْتَافِكُمْ»