സൈദ് ബിൻ ഖാലിദ് അൽ-ജുഹനി ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ യോട് സ്വർണ്ണമോ വെള്ളിയോ കളഞ്ഞുകിട്ടുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതിന്റെ കെട്ടും പാത്രവും (അടയാളങ്ങൾ) നീ മനസ്സിലാക്കി വെക്കുക. ശേഷം ഒരു വർഷം അതിനെക്കുറിച്ച് (ആളുകൾക്കിടയിൽ) വിളിച്ചു പറയുക. ആരും വന്നില്ലെങ്കിൽ നിനക്ക് അത് ഉപയോഗിക്കാം. അത് നിന്റെ അടുക്കൽ ഒരു സൂക്ഷിപ്പുമുതലായിരിക്കട്ടെ. പിന്നീട് എപ്പോഴെങ്കിലും അതിന്റെ ഉടമസ്ഥൻ വരികയാണെങ്കിൽ അത് അയാൾക്ക് നൽകുക."
കാണാതെപോയ ഒട്ടകത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നിനക്ക് അതിൽ എന്ത് കാര്യമാണുള്ളത്? അതിനെ വിട്ടേക്കുക; കാരണം അതിന് അതിന്റെ പാദരക്ഷയും (ശക്തമായ കുളമ്പുകൾ) ജലസംഭരണിയുമുണ്ട് (കൂടുതൽ ദൂരം വെള്ളമില്ലാതെ സഞ്ചരിക്കാൻ ശേഷിയുണ്ട്). അതിന്റെ ഉടമസ്ഥൻ അതിനെ കണ്ടെത്തുന്നതുവരെ അത് വെള്ളമുള്ളയിടങ്ങളിൽ പോവുകയും മരങ്ങൾ ഭക്ഷിക്കുകയും ചെയ്തുകൊള്ളും."
കാണാതെപോയ ആടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നീ അതിനെ എടുത്തുകൊള്ളുക. കാരണം അത് ഒന്നുകിൽ നിനക്കുള്ളതാണ്, അല്ലെങ്കിൽ നിന്റെ സഹോദരനുള്ളതാണ്, അതുമല്ലെങ്കിൽ അത് ചെന്നായ്ക്കുള്ളതാണ്."
عَنْ زَيْدِ بْنِ خَالِدٍ الجُهَنِيِّ ﵁ قَالَ: «سُئِلَ رَسُولُ اللَّهِ ﷺ عَنِ اللُّقَطَةِ ؛ الذَّهَبِ أَوِ الوَرِقِ ؛ فَقَالَ: اعْرِفْ وِكَاءَهَا وَعِفَاصَهَا ، ثُمَّ عَرِّفْهَا سَنَةً، فَإِنْ لَمْ تُعْرَفْ فَاسْتَنْفِقْهَا ، وَلْتَكُنْ وَدِيعَةً عِنْدَكَ فَإِنْ جَاءَ طَالِبُهَا يَوْماً مِنْ الدَّهْرِ: فَأَدِّهَا إلَيْهِ، وَسَأَلَهُ عَنْ ضَالَّةِ الإِبِلِ؟ فَقَالَ: مَا لَك وَلَهَا؟ دَعْهَا فَإِنَّ مَعَهَا حِذَاءَهَا وَسِقَاءَهَا، تَرِدُ الْمَاءَ وَتَأْكُلُ الشَّجَرَ، حَتَّى يَجِدَهَا رَبُّهَا. وَسَأَلَهُ عَن الشَّاةِ؟ فَقَالَ: خُذْهَا فَإِنَّمَا هِيَ لَكَ، أَوْ لأَخِيك، أَوْ لِلذِّئْبِ»