അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം: റസൂൽ ﷺ പറഞ്ഞു:
"വിൽപത്രം (വസ്വിയ്യത്ത്) എഴുതി വെക്കാൻ മാത്രം വല്ല കാര്യവും കൈവശമുള്ള ഒരു മുസ്ലിമിനും, തന്റെ പക്കൽ അത് എഴുതി വെക്കാതെ രണ്ട് രാത്രികൾ കഴിച്ചുകൂട്ടാൻ അനുവാദമില്ല."
മുസ്ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു നിവേദനത്തിൽ ഇബ്നു ഉമർ ﵄ ഇപ്രകാരം പറഞ്ഞു: "റസൂൽ ﷺ ആ കാര്യം പറയുന്നത് കേട്ടതു മുതൽ, എന്റെ പക്കൽ എന്റെ വിൽപത്രം ഇല്ലാത്ത ഒരു രാത്രി പോലും കടന്നുപോയിട്ടില്ല."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَيْءٌ يُوصِي فِيهِ ، يَبِيتُ لَيْلَتَيْنِ؛ إِلَّا وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ» .
زَادَ مُسْلِمٌ : «قَالَ ابْنُ عُمَرَ ﵄: مَا مَرَّتْ عَلَيَّ لَيْلَةٌ مُنْذُ سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ ذَلِكَ إِلَّا وَعِنْدِي وَصِيَّتِي ».