അബൂഹുറൈറ ﵁ നിവേദനം.
ഒരിക്കല്‍ മദീനയിലെ ചില വഴികളില്‍ വെച്ച് അദ്ദേഹം ജനാബത്തുകാരനായിരിക്കെ (വലിയ അശുദ്ധിയിലായിരിക്കെ) നബി ﷺ യെ കണ്ടുമുട്ടി. അബൂഹുറൈറ ﵁ പറഞ്ഞു: അപ്പോള്‍ ഞാന്‍ നബി ﷺ യില്‍ നിന്ന് മറഞ്ഞു നിന്നു. അങ്ങനെ ഞാന്‍ പോയി കുളിച്ചതിന് ശേഷം വന്നു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "അബൂഹുറൈറാ.. താങ്കള്‍ എവിടെയായിരുന്നു?" അദ്ദേഹം പറഞ്ഞു: ഞാന്‍ വലിയ അശുദ്ധിയുള്ളവനായിരുന്നു. അതിനാല്‍ ശുദ്ധിയില്ലാതെ താങ്കളുമായി കൂടിയിരിക്കാന്‍ ഞാന്‍ വെറുത്തു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "സുബ്ഹാനല്ലാഹ് (അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു), നിശ്ചയം ഒരു വിശ്വാസി നജസ് ആവുകയില്ല."
عَنْ أَبِي هُرَيْرَةَ ﵁: «أَنَّ النَّبِيَّ ﷺ لَقِيَهُ فِي بَعْضِ طُرُقِ المَدِينَةِ وَهُوَ جُنُبٌ، فَانْخَنَسْتُ(1) مِنْهُ، فَذَهَبْتُ فَاغْتَسَلْتُ ثُمَّ جِئْتُ، فَقَالَ: أَيْنَ كُنْتَ يَا أَبَا هُرَيْرَةَ؟ قَالَ : كُنْتُ جُنُبًا فَكَرِهْتُ أَنْ أُجَالِسَكَ وَأَنَا عَلَى غَيْرِ طَهَارَةٍ، فَقَالَ : سُبْحَانَ اللَّهِ! إِنَّ المُؤْمِنَ لَا يَنْجُسُ » .