അഇശ ﵂ പറഞ്ഞു:
നബി ﷺ ജനാബത്ത് കുളിക്കുമ്പോള്‍ തന്റെ ഇരു കൈകളും കഴുകുകയും നമസ്കാരത്തിന് വുദൂഅ' ചെയ്യുന്നത് പോലെ വുദൂഅ' ചെയ്യുകയും പിന്നെ കുളിക്കുകയും ചെയ്യുമായിരുന്നു. തന്റെ ഇരു കൈകള്‍ കൊണ്ടും തലമുടികള്‍ക്കിടയിലൂടെ തടവുകയും (ചീകുകയും) ചെയ്യുമായിരുന്നു. നബി ﷺ തന്റെ തൊലിയില്‍ വെള്ളം നനച്ചു എന്ന് തോന്നുന്നത് വരെ അങ്ങനെ ചെയ്യും. ശേഷം മൂന്ന് തവണ ശരീരത്തില്‍ വെള്ളം ഒഴിക്കുകയും പിന്നെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കഴുകുകയും ചെയ്യുമായിരുന്നു.
അഇശ ﵂ പറയാറുണ്ടായിരുന്നു: ഞാനും അല്ലാഹുവിന്റെ റസൂലൂം ﷺ ഒരു പാത്രത്തില്‍ കുളിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ആ പാത്രത്തില്‍നിന്ന് വെള്ളം കോരി എടുക്കാറുണ്ടായിരുന്നു.
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ رَسُولُ اللَّهِ ﷺ إِذَا اغْتَسَلَ مِنَ الجَنَابَةِ غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلَاةِ، ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدَيْهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ؛ أَفَاضَ عَلَيْهِ المَاءَ ثَلَاثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ».
وَكَانَتْ تَقُولُ: «كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ ﷺ مِنْ إِنَاءٍ وَاحِدٍ؛ نَغْتَرِفُ مِنْهُ جَمِيعاً».