നബി ﷺ യുടെ ഭാര്യ മയ്മൂന ബിന്‍ത്ത് അല്‍ഹാരിസ് ﵁ പറഞ്ഞു:
നബി ﷺ ക്ക് കുളിക്കാൻ വേണ്ടി ഞാൻ വെള്ളം ഒരുക്കി കൊടുത്തു. അപ്പോള്‍ റസൂല്‍ ﷺ വലത് കൈകൊണ്ട് ഇടത് കയ്യിലേക്ക് രണ്ട് -അല്ലെങ്കില്‍ മൂന്ന്- തവണ വെള്ളം ഒഴിച്ചു. പിന്നെ തന്റെ ഗുഹ്യ സ്ഥാനം കഴുകുകയും ചെയ്തു. പിന്നീട് നബി ﷺ തന്റെ കൈ ഭൂമിയില്‍ അല്ലെങ്കില്‍ മതിലില്‍ രണ്ടോ മൂന്നോ തവണ അടിക്കുകയും (അത് തടവിക്കളയുകയും) ചെയ്തു. പിന്നീട് അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. എന്നിട്ട്, തൻ്റെ മുഖം കഴുകുകയും, രണ്ട് മുഴം കൈകളും (കൈമുട്ടുകൾ വരെ) കഴുകുകയും ചെയ്തു. ശേഷം തൻ്റെ തലക്ക് മുകളിലൂടെ വെള്ളം ഒഴിക്കുകയും, ശരീരം കഴുകുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് (നിന്നിടത്തു നിന്ന്) മാറിനിൽക്കുകയും, തൻ്റെ രണ്ട് കാൽപാദങ്ങളും കഴുകുകയും ചെയ്തു. ഞാൻ അവിടുത്തേക്ക് (തോർത്താനായി) തുണി കൊണ്ടു വന്നെങ്കിലും അവിടുന്ന് അത് ഉദ്ദേശിച്ചിരുന്നില്ല. റസൂല്‍ ﷺ തൻ്റെ കൈകള്‍ കൊണ്ട് വെള്ളം തുടക്കുകയുണ്ടായി.
عَنْ مَيْمُونَةَ بِنْتِ الحَارِثِ ﵂ - زَوْجِ النَّبِيِّ ﷺ - قَالَتْ: «وَضَعَ رَسُولُ اللَّهِ ﷺ وَضُوءَ الجَنَابَةِ، فَأَكْفَأَ بِيَمِينِهِ عَلَى يَسَارِهِ مَرَّتَيْنِ - أَوْ ثَلَاثًا -، ثُمَّ غَسَلَ فَرْجَهُ، ثُمَّ ضَرَبَ يَدَهُ بِالأَرْضِ - أَوِ الحَائِطِ - مَرَّتَيْنِ - أَوْ ثَلَاثًا -، ثُمَّ تَمَضْمَضَ وَاسْتَنْشَقَ ، وَغَسَلَ وَجْهَهُ وَذِرَاعَيْهِ، ثُمَّ أَفَاضَ عَلَى رَأْسِهِ المَاءَ، ثُمَّ غَسَلَ جَسَدَهُ ، ثُمَّ تَنَحَّى فَغَسَلَ رِجْلَيْهِ، فَأَتَيْتُهُ بِخِرْقَةٍ فَلَمْ يُرِدْهَا؛ فَجَعَلَ يَنْفُضُ المَاءَ بِيَدِهِ».