അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം, നബി ﷺ അരുളി:
"നിശ്ചയിക്കപ്പെട്ട ഓഹരികൾ (അനന്തരാവകാശങ്ങള്‍) അവക്ക് അവകാശപ്പെട്ടവർക്ക് നൽകുക. അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷ ബന്ധുവിനുള്ളതാണ്."
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു: "അല്ലാഹുവിന്റെ കിതാബിൽ (ഖുർആൻ) പറഞ്ഞതനുസരിച്ച് നിശ്ചയിക്കപ്പെട്ട ഓഹരികൾ അവകാശികൾക്കിടയിൽ വീതം വെക്കുക. അതിനുശേഷം എന്ത് ബാക്കിയുണ്ടോ അത് ഏറ്റവും അടുത്ത പുരുഷ ബന്ധുവിനുള്ളതാണ്."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄، عَنِ النَّبِيِّ ﷺ قَالَ: «أَلْحِقُوا الفَرَائِضَ بِأَهْلِهَا؛ فَمَا بَقِيَ فَهُوَ لِأَوْلَى رَجُلٍ ذَكَرٍ» . وَفِي رِوَايَةٍ: «اقْسِمُوا المَالَ بَيْنَ أَهْلِ الفَرَائِضِ عَلَى كِتَابِ اللَّهِ، فَمَا تَرَكَتِ الفَرَائِضُ فَلِأَوْلَى رَجُلٍ ذَكَرٍ» .