ഉസാമത്തു ബ്നു സൈദ് ﵄ നിവേദനം ചെയ്യുന്നു:
ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, നാളെ അങ്ങ് മക്കയിലെ അങ്ങയുടെ വീട്ടിലാണോ തങ്ങുന്നത്? റസൂല് ﷺ പറഞ്ഞു: അഖീൽ നമുക്കായി വല്ല താമസ സ്ഥലവും (വീടും) ബാക്കിവെച്ചിട്ടുണ്ടോ?. പിന്നീട് റസൂല് ﷺ പറഞ്ഞു: സത്യനിഷേധി മുസ്ലിമിന്റെയോ, മുസ്ലിം സത്യനിഷേധിയുടേയോ അനന്തരാവകാശം സ്വീകരിക്കാൻ പാടുള്ളതല്ല."
عَنْ أُسَامَةَ بْنِ زَيْدٍ ﵄ قَالَ: «قُلْتُ: يَا رَسُولَ اللَّهِ! أَتَنْزِلُ غَدًا فِي دَارِكَ بِمَكَّةَ؟ قَالَ : وَهَلْ تَرَكَ لَنَا عَقِيلٌ مِنْ رِبَاعٍ ؟ ثُمَّ قَالَ: لَا يَرِثُ الكَافِرُ المُسْلِمَ، وَلَا المُسْلِمُ الكَافِرَ» .