ആയിശ ﵂ നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു:
«ബരീറ ﵂ യുമായി ബന്ധപ്പെട്ട് മൂന്ന് സുന്നത്തുകൾ (നിയമങ്ങൾ) ഉണ്ടായിട്ടുണ്ട്: അവൾക്ക് മോചനം ലഭിച്ചപ്പോൾ തന്റെ ഭർത്താവിനോടൊപ്പം കഴിയണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ അവൾക്ക് അനുവാദം നൽകപ്പെട്ടു. അവൾക്ക് കുറച്ച് മാംസം സമ്മാനമായി നല്കപ്പെടുകയുണ്ടായി. ആ സമയത്ത് അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അടുക്കൽ വന്നു; അടുപ്പത്ത് കലത്തിൽ മാംസം വേവുന്നുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടായിരുന്ന സാധാരണ കറിയും റൊട്ടിയുമാണ് കൊണ്ടുവരപ്പെട്ടത്. അപ്പോൾ അദ്ദേഹം ചോദിച്ചു: 'അടുപ്പത്ത് മാംസമുള്ള കലം ഞാൻ കണ്ടില്ലേ?' അവർ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ, അത് ബരീറക്ക് ധർമ്മമായി നല്കപ്പെട്ട മാംസമാണ്. അങ്ങേക്ക് അതിൽ നിന്ന് നൽകുന്നത് ഞങ്ങൾ ഇഷ്ടപ്പെട്ടില്ല. അപ്പോൾ നബി ﷺ പറഞ്ഞു: 'അത് അവൾക്ക് സ്വദഖയാണ്, അവളിൽ നിന്ന് നമുക്കത് സമ്മാനവുമാണ്.' ബരീറയുടെ കാര്യത്തിൽ നബി ﷺ ഇപ്രകാരവും പറഞ്ഞു: തീർച്ചയായും വലാഅ് (അടിമയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവകാശം) ആരാണോ മോചിപ്പിച്ചത് അവർക്കുള്ളതാണ്.
عَنْ عَائِشَةَ ﵂ أَنَّهَا قَالَتْ: «كَانَتْ فِي بَرِيرَةَ ثَلَاثُ سُنَنٍ: خُيِّرَتْ عَلَى زَوْجِهَا حِينَ عَتَقَتْ، وَأُهْدِيَ لَهَا لَحْمٌ، فَدَخَلَ عَلَيَّ رَسُولُ اللَّهِ ﷺ وَالبُرْمَةُ عَلَى النَّارِ، فَدَعَا بِطَعَامٍ؛ فَأُتِيَ بِخُبْزٍ وَأُدُمٍ مِنْ أُدُمِ البَيْتِ، فَقَالَ: أَلَمْ أَرَ البُرْمَةَ عَلَى النَّارِ فِيهَا لَحْمٌ؟ فَقَالُوا : بَلَى يَا رَسُولَ اللَّهِ؛ ذَلِكَ لَحْمٌ تُصُدِّقَ بِهِ عَلَى بَرِيرَةَ، فَكَرِهْنَا أَنْ نُطْعِمَكَ مِنْهُ، فَقَالَ : هُوَ عَلَيْهَا صَدَقَةٌ، وَهُوَ مِنْهَا لَنَا هَدِيَّةٌ، وَقَالَ النَّبِيُّ ﷺ فِيهَا : إِنَّمَا الوَلَاءُ لِمَنْ أَعْتَقَ» .