അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് പറഞ്ഞു: യുവാക്കളേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിന് കഴിവുണ്ടെങ്കിൽ (സാമ്പത്തികവും ശാരീരികവുമായ കഴിവ്) അവൻ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ കൂടുതൽ താഴ്ത്തുന്നതിനും ഗുഹ്യാവയവത്തെ കൂടുതൽ സംരക്ഷിക്കുന്നതിനും സഹായിക്കും. ഇനി ആർക്കെങ്കിലും അതിന് സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പ് അനുഷ്ഠിക്കട്ടെ; തീർച്ചയായും അത് അവന് ഒരു കവചമാണ്, (അഥവാ അത് അവന്റെ വികാരം ശമിപ്പിക്കാൻ സഹായിക്കും).
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ قَالَ: قَالَ لَنَا رَسُولُ اللَّهِ ﷺ: «يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ؛ فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ؛ فَإِنَّهُ لَهُ وِجَاءٌ » .