അനസു ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
നബി ﷺ യുടെ അനുചരന്മാരിൽപ്പെട്ട ചിലർ നബി ﷺ രഹസ്യമായി (രഹസ്യജീവിതത്തില്) ചെയ്യുന്ന ആരാധനാ കർമ്മങ്ങളെക്കുറിച്ച് നബി ﷺ യുടെ പത്നിമാരോട് ചോദിച്ചു. (അതറിഞ്ഞപ്പോൾ) അവരിൽ ചിലർ പറഞ്ഞു: 'ഞാൻ സ്ത്രീകളെ വിവാഹം കഴിക്കില്ല.' മറ്റു ചിലർ പറഞ്ഞു: 'ഞാൻ മാംസം ഭക്ഷിക്കില്ല.' വേറെ ചിലർ പറഞ്ഞു: 'ഞാൻ വിരിപ്പിൽ കിടന്നുറങ്ങില്ല'. ഈ വിവരം നബി ﷺ അറിഞ്ഞപ്പോൾ നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: "ചില ആളുകൾക്ക് എന്തുപറ്റി, അവർ ഇങ്ങനെയൊക്കെ പറയുന്നു? എന്നാൽ ഞാൻ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു; നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു; സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. അതിനാൽ ആര് എന്റെ ചര്യയെ (സുന്നത്തിനെ) വെറുക്കുന്നുവോ അവൻ എന്നിൽപ്പെട്ടവനല്ല."
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ نَفَرًا مِنْ أَصْحَابِ النَّبِيِّ ﷺ سَأَلُوا أَزْوَاجَ النَّبِيِّ ﷺ عَنْ عَمَلِهِ فِي السِّرِّ؛ فَقَالَ بَعْضُهُمْ: لَا أَتَزَوَّجُ النِّسَاءَ، وَقَالَ بَعْضُهُمْ: لَا آكُلُ اللَّحْمَ، وَقَالَ بَعْضُهُمْ: لَا أَنَامُ عَلَى فِرَاشٍ، فَبَلَغَ ذَلِكَ النَّبِيَّ ﷺ ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ: مَا بَالُ أَقْوَامٍ قَالُوا كَذَا؟ لَكِنِّي أُصَلِّي وَأَنَامُ وَأَصُومُ وَأُفْطِرُ، وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي»