അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "വ്യക്തമായി സമ്മതം ചോദിക്കുന്നതുവരെ വിധവ വിവാഹം കഴിപ്പിക്കപ്പെടരുത്. ഒരു കന്യകയോട് അനുവാദം ചോദിക്കുന്നതുവരെ അവളും വിവാഹം കഴിപ്പിക്കപ്പെടരുത്." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവളുടെ അനുവാദം എങ്ങനെയാണ് (അറിയുക)?" അവിടുന്ന് അരുളി: "അവൾ മൗനം പാലിക്കലാണത്."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا تُنْكَحُ الأَيِّمُ حَتَّى تُسْتَأْمَرَ ، وَلَا تُنْكَحُ البِكْرُ حَتَّى تُسْتَأْذَنَ؛ قَالُوا: يَا رَسُولَ اللَّهِ! فَكَيْفَ إِذْنُهَا؟ قَالَ: أَنْ تَسْكُتَ» .