ആഇശ ﵂ പറഞ്ഞു:
രിഫാഅത്തുൽ ഖുറദ്വിയുടെ ഭാര്യ നബി ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: "ഞാൻ രിഫാഅത്തുൽ ഖുറദ്വിയുടെ ഭാര്യയായിരുന്നു. അദ്ദേഹം എന്നെ വിവാഹമോചനം (ത്വലാഖ്) ചെയ്യുകയും, ആ ത്വലാഖ് പൂർണ്ണമാക്കുകയും ചെയ്തു. അതിനുശേഷം ഞാൻ അബ്ദുറഹ്മാനു ബ്നു സ്സുബൈറിനെ വിവാഹം കഴിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പക്കലുള്ളത് വസ്ത്രത്തിന്റെ ഒരു നൂൽക്കഷ്ണം (തുമ്പിലെ നൂൽ) പോലെ മാത്രമാണ് (അദ്ദേഹത്തിന് ലൈംഗികശേഷിയില്ല)." അപ്പോൾ റസൂൽ ﷺ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: "നീ വീണ്ടും രിഫാഅത്തിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല, നീ അദ്ദേഹത്തിന്റെ (അബ്ദുറഹ്മാന്റെ) 'തേൻതുള്ളി' (ലൈംഗിക സുഖം) രുചിക്കുകയും, അദ്ദേഹം നിന്റെ 'തേൻതുള്ളി' (ലൈംഗിക സുഖം) രുചിക്കുകയും ചെയ്യുന്നത് വരെ (അതായത് നിങ്ങൾക്കിടയിൽ ലൈംഗികബന്ധം നടക്കുന്നത് വരെ) അത് സാധ്യമല്ല."
ആഇശ ﵂ പറയുന്നു: ആ സമയത്ത് അബൂബക്കർ ﵁ നബിയുടെ അരികിലുണ്ടായിരുന്നു. ഖാലിദ് ഇബ്നു സഈദ് ﵁ അകത്തേക്ക് പ്രവേശിക്കാൻ അനുവാദം കാത്ത് വാതിലക്കൽ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഖാലിദ്, അബൂബക്കര്‍ ﵁ വിനെ വിളിച്ചുപറഞ്ഞു: "നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ? ഇവർ അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ അടുക്കൽ വെച്ച് ഇങ്ങനെ പരസ്യമാക്കി സംസാരിക്കുന്നത്!"
عَنْ عَائِشَةَ ﵂ قَالَتْ: «جَاءَتِ امْرَأَةُ رِفَاعَةَ القُرَظِيِّ ﵄ إِلَى رَسُولِ اللَّهِ ﷺ فَقَالَتْ: كُنْتُ عِنْدَ رِفَاعَةَ القُرَظِيِّ فَطَلَّقَنِي فَبَتَّ طَلاقِي. فَتَزَوَّجْتُ بَعْدَهُ عَبْدَ الرَّحْمَنِ بْنَ الزُّبَيْرِ وَإِنَّمَا مَعَهُ مِثْلُ هُدْبَةِ الثَّوْبِ. فَتَبَسَّمَ رَسُولُ اللَّهِ ﷺ وَقَالَ: أَتُرِيدِينَ أَنْ تَرْجِعِي إلَى رِفَاعَةَ؟ لا، حَتَّى تَذُوقِي عُسَيْلَتَهُ، وَيَذُوقَ عُسَيْلَتَكِ، قَالَتْ: وَأَبُو بَكْرٍ عِنْدَهُ، وَخَالِدُ بْنُ سَعِيدٍ بِالْبَابِ يَنْتَظِرُ أَنْ يُؤْذَنَ لَهُ، فَنَادَى أَبَا بَكْرٍ: أَلا تَسْمَعُ إلَى هَذِهِ: مَا تَجْهَرُ بِهِ عِنْدَ رَسُولِ اللَّهِ ﷺ»