അനസു ബ്നു മാലിക് ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"ഒരാൾ കന്യകയായ സ്ത്രീയെ (രണ്ടാമതായി) വിവാഹം കഴിക്കുകയും, അദ്ദേഹത്തിന് മുമ്പ് വിവാഹം കഴിഞ്ഞ മറ്റൊരു ഭാര്യ (ثَيِّب) ഉണ്ടാവുകയും ചെയ്താൽ, പുതിയ ഭാര്യയോടൊപ്പം ഏഴു ദിവസം താമസിക്കുകയും, അതിനുശേഷം അവർക്കിടയിൽ ദിവസങ്ങൾ വീതം വെക്കുകയും ചെയ്യുക എന്നത് പ്രവാചകചര്യയിൽ (സുന്നത്ത്) പെട്ടതാണ്. എന്നാൽ അദ്ദേഹം വിവാഹം കഴിക്കുന്നത് വിവാഹിതയായ ഒരു സ്ത്രീയെയാണെങ്കിൽ, അവളോടൊപ്പം മൂന്ന് ദിവസം താമസിക്കുകയും, അതിനുശേഷം ദിവസങ്ങൾ വീതം വെക്കുകയും ചെയ്യണം."
അബൂ ഖിലാബ പറഞ്ഞു: "ഞാൻ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഈ ഹദീസ് അനസ് ﵁ നബി ﷺ യിലേക്ക് ചേർത്താണ് (മർഫൂഅ് ആയിട്ടാണ്) ഉദ്ധരിച്ചതെന്ന് എനിക്ക് പറയാമായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «مِنَ السُّنَّةِ: إِذَا تَزَوَّجَ البِكْرَ عَلَى الثَّيِّبِ أَقَامَ عِنْدَهَا سَبْعًا وَقَسَمَ ، وَإِذَا تَزَوَّجَ الثَّيِّبَ: أَقَامَ عِنْدَهَا ثَلاثاً ثُمَّ قَسَمَ»
قَالَ أَبُو قِلابَةَ: وَلَوْ شِئْتُ لَقُلْتُ:«إنَّ أَنَساً رَفَعَهُ إلَى النَّبِيِّ ﷺ».