ഇബ്നു അബ്ബാസ് ﵄ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"നിങ്ങളിൽ ഒരാൾ തന്റെ ഭാര്യയെ സമീപിക്കാൻ ഉദ്ദേശിക്കുമ്പോൾ ഇപ്രകാരം പറയുകയാണെങ്കിൽ: 'بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا' (അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവേ, ഞങ്ങളിൽ നിന്ന് നീ പിശാചിനെ അകറ്റേണമേ, ഞങ്ങൾക്ക് നീ നൽകുന്ന സന്തതിയിൽ നിന്നും പിശാചിനെ അകറ്റേണമേ), അതിലൂടെ അവർക്കിടയിൽ ഒരു കുട്ടി ഉണ്ടാകാൻ വിധി ഉണ്ടെങ്കിൽ, തീർച്ചയായും ആ കുട്ടിയെ പിശാച് ഒരിക്കലും ഉപദ്രവിക്കുകയില്ല."
عَنِ ابْنِ عَبَّاسٍ ﵄ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ: بِسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا؛ فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ ؛ لَمْ يَضُرُّهُ الشَّيْطَانُ أَبَدًا».