ഉഖ്ബത്തു ബ്നു ആമിർ ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങൾ (അന്യ) സ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക." അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഭർത്താവിന്റെ ബന്ധുക്കളുടെ (അടുക്കലേക്ക് പ്രവേശിക്കുന്നതിന്റെ) കാര്യത്തിൽ എന്താണ് അങ്ങയുടെ അഭിപ്രായം?" അവിടുന്ന് അരുളി: "ഭർത്താവിന്റെ ബന്ധുക്കൾ മരണമാണ്."
മുസ്ലിമിന്റെ നിവേദനത്തിൽ: അബുത്ത്വാഹിറിൽ നിന്ന്, അദ്ദേഹം ഇബ്നു വഹ്ബിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ലൈഥ് പറയുന്നതായി ഞാൻ കേട്ടു: الْحَمْوُ (ഭർത്താവിന്റെ ബന്ധുക്കൾ) എന്നാൽ ഭർത്താവിന്റെ സഹോദരനും, ഭർത്താവിന്റെ കുടുംബക്കാരായ പിതൃവ്യപുത്രൻ (കസിൻസ്) പോലുള്ളവരുമാണ്.
عَنْ عُقْبَةَ بْنِ عَامِرٍ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ! فَقَالَ رَجُلٌ مِنَ الأَنْصَارِ: يَا رَسُولَ اللَّهِ! أَرَأَيْتَ الْحَمْوَ؟ قَالَ: الْحَمْوُ الْمَوْتُ» . ولِمُسْلِمٍ: عنْ أَبي الطَّاهِرِ عنِ ابنِ وَهْبٍ قالَ: « سَمِعْتُ اللَّيثَ يقولُ: الحَمْوُ: أَخو الزَّوْجِ ومَاأَشْبَهَهُ منْ أَقاربِ الزَّوْجِ، ابنِ عَمٍّ ونَحْوِهِ»