അനസു ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം.
അല്ലാഹുവിന്റെ റസൂൽ ﷺ സ്വഫിയ്യ ﵂ യെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും, അവരെ മോചിപ്പിച്ചതിനെ തന്നെ അവരുടെ മഹ്റ് (വിവാഹമൂല്യം) ആക്കി നിശ്ചയിക്കുകയും ചെയ്തു.
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ أَعْتَقَ صَفِيَّةَ، وَجَعَلَ عِتْقَهَا صَدَاقَهَا» .