സഹ്ല് ബിൻ സഅ്ദ് അസ്-സാഇദി ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂല് ﷺ യുടെ അടുക്കൽ ഒരു സ്ത്രീ വന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ എന്നെ അങ്ങേക്ക് ഹിബയായി (പ്രതിഫലം കൂടാതെ ഭാര്യയായി) നൽകിയിരിക്കുന്നു." ശേഷം അവൾ അവിടെ ദീർഘനേരം നിന്നു. അപ്പോൾ ഒരു മനുഷ്യൻ എഴുന്നേറ്റു പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് അവളിൽ ആവശ്യമില്ലെങ്കിൽ അവളെ എനിക്ക് വിവാഹം കൽപിച്ചു തന്നാലും."
അപ്പോൾ റസൂല് ﷺ ചോദിച്ചു: "അവൾക്ക് മഹ്റായി നൽകാൻ നിന്റെ പക്കൽ എന്തെങ്കിലുമുണ്ടോ?"
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിന്റെ ഉടുതുണി നീ അവൾക്ക് നൽകിയാൽ, ഉടുക്കാൻ തുണിയില്ലാതെ നീ ഇരിക്കേണ്ടി വരും. അതിനാൽ മറ്റെന്തെങ്കിലും അന്വേഷിക്കുക."
റസൂല് ﷺ പറഞ്ഞു: "ഒരു ഇരുമ്പ് മോതിരമെങ്കിലും ഉണ്ടോ എന്ന് നോക്കുക." അദ്ദേഹം അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: "നിന്റെ പക്കൽ ഖുർആനിൽ നിന്ന് (മനപ്പാഠമായി) വല്ലതുമുണ്ടോ ?"
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിന്റെ പക്കലുള്ള ഖുർആൻ (അവൾക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന നിബന്ധന) മുൻനിർത്തി അവളെ ഞാൻ നിനക്ക് വിവാഹം കഴിപ്പിച്ചു തന്നിരിക്കുന്നു."
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ﵄: «أَنَّ رَسُولَ اللَّهِ ﷺ جَاءَتْهُ امْرَأَةٌ فَقَالَتْ: إِنِّي وَهَبْتُ نَفْسِي لَكَ، فَقَامَتْ طَوِيلًا، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ! زَوِّجْنِيهَا إِنْ لَمْ يَكُنْ لَكَ بِهَا حَاجَةٌ؛ فَقَالَ: هَلْ عِنْدَكَ مِنْ شَيْءٍ تُصْدِقُهَا ؟ قَالَ : مَا عِنْدِي إِلَّا إِزَارِي هَذَا ، فَقَالَ رَسُولُ اللَّهِ ﷺ: إِزَارُكَ إِنْ أَعْطَيْتَهَا جَلَسْتَ وَلَا إِزَارَ لَكَ، فَالْتَمِسْ شَيْئاً قَالَ: مَا أَجِدْ. قَالَ: الْتَمِسْ وَلَوْ خَاتَماً مِنْ حَدِيدٍ، فَالْتَمَسَ فَلَمْ يَجِدْ شَيْئاً، فَقَالَ رَسُولُ اللَّهِ ﷺ هَلْ مَعَكَ شَيْءٌ مِنْ الْقُرْآنِ؟ قَالَ: نَعَمْ، فَقَالَ رَسُولُ اللَّهِ ﷺ: زَوَّجْتُكَهَا بِمَا مَعَك مِنْ الْقُرْآنِ»