അനസു ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അബ്ദുറഹ്മാനു ബ്നു ഔഫ് ﵁ വിനെ കാണാനിടയായി. അദ്ദേഹത്തിന്റെ ശരീരത്തിൽ (വസ്ത്രത്തിൽ) കുങ്കുമത്തിന്റെ അടയാളം (കറ) ഉണ്ടായിരുന്നു. അപ്പോൾ നബി ﷺ ചോദിച്ചു: "എന്താണിത് വിശേഷം?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഞാൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു." നബി ﷺ ചോദിച്ചു: "നീ അവൾക്ക് എന്താണ് മഹറായി നൽകിയത്?" അദ്ദേഹം പറഞ്ഞു: "ഒരു ഈന്തപ്പഴക്കുരുവിന്റെ തൂക്കമുള്ള സ്വർണം." അപ്പോൾ നബി ﷺ പറഞ്ഞു: "അല്ലാഹു നിനക്ക് ബറകത്ത് (അനുഗ്രഹം) നൽകട്ടെ. ഒരു ആടിനെ അറുത്താണെങ്കിലും നീ വലീമ (വിവാഹസദ്യ) നടത്തുക."
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ رَأَى عَبْدَ الرَّحْمَنِ بْنَ عَوْفٍ وَعَلَيْهِ رَدْعُ زَعْفَرَانٍ ، فَقَالَ رَسُولُ اللَّهِ ﷺ: مَهْيَمْ ؟ فَقَالَ: يَا رَسُولَ اللَّهِ ! تَزَوَّجْتُ امْرَأَةً، فَقَالَ : مَا أَصْدَقْتَهَا؟ قَالَ: وَزْنَ نَوَاةٍ مِنْ ذَهَبٍ قَالَ: فَبَارَكَ اللَّهُ لَكَ، أَوْلِمْ وَلَوْ بِشَاةٍ»