അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
(അദ്ദേഹം തന്റെ ഭാര്യ ആർത്തവത്തിലായിരിക്കുമ്പോൾ അവളെ വിവാഹമോചനം (ത്വലാഖ്) ചൊല്ലി. തുടർന്ന് ഉമർ ﵁ ഈ കാര്യം അല്ലാഹുവിന്റെ റസൂല് ﷺ യോട് സംസാരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അതിൽ കോപിക്കുകയും (അമർഷം പ്രകടിപ്പിക്കുകയും) ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "അദ്ദേഹം അവളെ മടക്കിയെടുക്കട്ടെ, പിന്നീട് അവൾ ശുദ്ധിയാകുന്നത് വരെ അവളെ തന്റെ അടുത്ത് തന്നെ നിർത്തട്ടെ. അതിനുശേഷം അവൾക്ക് വീണ്ടും ആർത്തവമുണ്ടാകുകയും തുടർന്ന് ശുദ്ധിയാകുകയും ചെയ്യട്ടെ. അതിനുശേഷവും അവളെ വിവാഹമോചനം ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നുകയാണെങ്കിൽ, അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി അവളെ ത്വലാഖ് ചൊല്ലിക്കൊള്ളട്ടെ. അല്ലാഹു കൽപ്പിച്ച പ്രകാരമുള്ള ഇദ്ദയുടെ (കാലയളവ്) തുടക്കം ഇതാണ്.")
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّهُ طَلَّقَ امْرَأَةً لَهُ وَهِيَ حَائِضٌ، فَذَكَرَ ذَلِكَ عُمَرُ ﵁ لِرَسُولِ اللَّهِ ﷺ، فَتَغَيَّظَ فِيهِ رَسُولُ اللَّهِ ﷺ ثُمَّ قَالَ : لِيُرَاجِعْهَا ثُمَّ يُمْسِكْهَا حَتَّى تَطْهُرَ، ثُمَّ تَحِيضَ فَتَطْهُرَ، فَإِنْ بَدَا لَهُ أَنْ يُطَلِّقَهَا؛ فَلْيُطَلِّقْهَا قَبْلَ أَنْ يَمَسَّهَا ، فَتِلْكَ العِدَّةُ كَمَا أَمَرَ اللَّهُ ﷿» . وَفِي لَفْظٍ: «حَتَّى تَحِيضَ حَيْضَةً مُسْتَقْبَلَةً ، سِوَى حَيْضَتِهَا الَّتِي طَلَّقَهَا فِيهَا».
وَفِي لَفْظٍ «فَحُسِبَتْ مِنْ طَلاقِهَا، وَرَاجَعَهَا عَبْدُ اللَّهِ كَمَا أَمَرَهُ رَسُولُ اللَّهِ ﷺ»