ഫാത്വിമ ബിൻത് ഖൈസ് ﵂ നിവേദനം ചെയ്യുന്നു:
(അബൂ അംറ് ബ്നു ഹഫ്സ് താൻ നാട്ടിലില്ലാത്ത സമയത്ത് അവളെ 'എന്നെന്നേക്കുമായി' ത്വലാഖ് ചൊല്ലി (അതായത് മടക്കിയെടുക്കാൻ കഴിയാത്തവിധം പൂർണ്ണമായി വേർപെടുത്തി).
മറ്റൊരു നിവേദനത്തിൽ: (അദ്ദേഹം അവളെ മൂന്ന് ത്വലാഖും ചൊല്ലി. ശേഷം തന്റെ പ്രതിനിധി മുഖേന കുറച്ച് ബാർലി അവൾക്ക് കൊടുത്തയച്ചു. എന്നാൽ അവൾ അതിൽ അതൃപ്തി പ്രകടിപ്പിച്ചു. അപ്പോൾ ആ പ്രതിനിധി പറഞ്ഞു: "അല്ലാഹുവാണെ, ഞങ്ങളുടെ മേൽ നിനക്ക് യാതൊരു അവകാശവുമില്ല." തുടർന്ന് അവൾ അല്ലാഹുവിന്റെ റസൂല് ﷺ യുടെ അടുക്കൽ ചെന്ന് ഈ കാര്യം സംസാരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അവന്റെ മേൽ നിനക്ക് ജീവനാംശത്തിന് അവകാശമില്ല.") മറ്റൊരു പദപ്രയോഗത്തിൽ: ("താമസസൗകര്യത്തിനും അവകാശമില്ല. തുടർന്ന് ഉമ്മി ശരീക്കിന്റെ വീട്ടിൽ ഇദ്ദ ആചരിക്കാൻ റസൂല് ﷺ അവരോട് കൽപ്പിച്ചു. ശേഷം നബി ﷺ പറഞ്ഞു: "അത് എന്റെ സ്വഹാബികൾ ധാരാളമായി വന്നുപോകുന്ന ഒരു വീടാണ് (അതുകൊണ്ട്) നീ ഇബ്നു ഉമ്മി മക്തൂമിന്റെ അടുത്ത് ഇരുന്ന് ഇദ്ദ ആചരിക്കുക. കാരണം അദ്ദേഹം ഒരു അന്ധനാണ്, നിനക്ക് നിന്റെ വസ്ത്രങ്ങൾ മാറ്റാൻ പ്രയാസമുണ്ടാകില്ല. നിന്റെ ഇദ്ദ കഴിഞ്ഞാൽ എന്നെ വിവരമറിയിക്കുക." ഫാത്വിമ പറയുന്നു: എന്റെ ഇദ്ദ കഴിഞ്ഞപ്പോൾ ഞാൻ നബി ﷺ യോട് പറഞ്ഞു: മുആവിയത്തുബ്നു അബീ സുഫ്യാനും അബൂ ജഹ്'മും എന്നെ വിവാഹം ആലോചിച്ചിട്ടുണ്ട്. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അബൂ ജഹ്മിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹം തന്റെ തോളിൽ നിന്ന് വടി താഴെ വെക്കാത്ത ആളാണ് (ഭാര്യമാരെ അടിക്കുന്നവനാണ് അല്ലെങ്കിൽ യാത്ര ചെയ്യുന്നവനാണ്). എന്നാൽ മുആവിയ ആകട്ടെ, യാതൊരു സമ്പത്തുമില്ലാത്ത ദരിദ്രനാണ്. നീ ഉസാമത്തുബ്നു സൈദിനെ വിവാഹം കഴിക്കുക." അവൾക്ക് അത് അത്ര താല്പര്യമില്ലായിരുന്നു. വീണ്ടും നബി ﷺ പറഞ്ഞു: "നീ ഉസാമത്തുബ്നു സൈദിനെ വിവാഹം കഴിക്കുക." അങ്ങനെ അവൾ അദ്ദേഹത്തെ വിവാഹം കഴിച്ചു. അല്ലാഹു അതിൽ ഒട്ടേറെ നന്മകൾ നൽകുകയും അവൾ അതിൽ അത്യധികം സന്തോഷിക്കുകയും ചെയ്തു.)
عَنْ فَاطِمَةَ بِنْتِ قَيْسٍ ﵂: «أَنَّ أَبَا عَمْرِو بْنَ حَفْصٍ ﵁ طَلَّقَهَا البَتَّةَ وَهُوَ غَائِبٌ - وَفِي رِوَايَةٍ : طَلَّقَهَا ثَلَاثًا -، فَأَرْسَلَ إِلَيْهَا وَكِيلُهُ بِشَعِيرٍ فَسَخِطَتْهُ، فَقَالَ: وَاللَّهِ! مَالَكِ عَلَيْنَا مِنْ شَيْءٍ، فَجَاءَتْ رَسُولَ اللَّهِ ﷺ فَذَكَرَتْ ذَلِكَ لَهُ ، فَقَالَ: لَيْسَ لَكِ عَلَيْهِ نَفَقَةٌ - وَفِي لَفْظٍ: وَلَا سُكْنَى -؛ فَأَمَرَهَا أَنْ تَعْتَدَّ فِي بَيْتِ أُمِّ شَرِيكٍ ﵂، ثُمَّ قَالَ: تِلْكَ امْرَأَةٌ يَغْشَاهَا أَصْحَابِي، اعْتَدِّي عِنْدَ ابْنِ أُمِّ مَكْتُومٍ ؛ فَإِنَّهُ رَجُلٌ أَعْمَى، تَضَعِينَ ثِيَابَكِ ، فَإِذَا حَلَلْتِ فَآذِنِينِي ، قَالَتْ: فَلَمَّا حَلَلْتُ ذَكَرْتُ لَهُ: أَنَّ مُعَاوِيَةَ بْنَ أَبِي سُفْيَانَ وَأَبَا جَهْمٍ خَطَبَانِي، فَقَالَ رَسُولُ اللَّهِ ﷺ: أَمَّا أَبُو جَهْمٍ: فَلا يَضَعُ عَصَاهُ عَنْ عَاتِقِهِ. وَأَمَّا مُعَاوِيَةُ: فَصُعْلُوكٌ لا مَالَ لَهُ، انْكِحِي أُسَامَةَ بْنَ زَيْدٍ، فَكَرِهَتْهُ ثُمَّ قَالَ: انْكِحِي أُسَامَةَ بْنَ زَيْدٍ، فَنَكَحَتْهُ. فَجَعَلَ اللَّهُ فِيهِ خَيْراً، وَاغْتَبَطَتْ بِهِ»