സുബൈഅത്തുൽ അസ്ലമിയ്യ ﵂ നിവേദനം ചെയ്യുന്നു:
അവർ ബനൂ ആമിർ ബ്നു ലുഅയ്യ് ഗോത്രക്കാരനും ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവനുമായ സഅ്ദ് ബ്നു ഖൗലയുടെ പത്നിയായിരുന്നു. അദ്ദേഹം ഹജ്ജത്തുൽ വദാഇന്റെ സമയത്ത്, അവൾ ഗർഭിണിയായിരിക്കെ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വൈകാതെ തന്നെ അവൾ പ്രസവിച്ചു. പ്രസവരക്തത്തിൽ നിന്ന് ശുദ്ധിയായപ്പോൾ വിവാഹാന്വേഷകർക്കായി അവൾ അണിഞ്ഞൊരുങ്ങി. അപ്പോൾ ബനൂ അബ്ദിദ്ദാർ ഗോത്രക്കാരനായ അബുസ്സനാബിൽ ബ്നു ബഅ്കക് അവളുടെ അടുത്തു വന്ന് ചോദിച്ചു: "നീ എന്തിനാണ് ഇപ്രകാരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്? നീ വിവാഹം പ്രതീക്ഷിക്കുന്നുണ്ടോ? അല്ലാഹുവാണെ സത്യം, നാലു മാസവും പത്ത് ദിവസവും കഴിയാതെ നിനക്ക് വിവാഹം കഴിക്കാനാവില്ല."
സുബൈഅ ﵂ പറയുന്നു: അദ്ദേഹം എന്നോട് ഇത് പറഞ്ഞപ്പോൾ, വൈകുന്നേരമായതോടെ ഞാൻ വസ്ത്രങ്ങളണിഞ്ഞ് അല്ലാഹുവിന്റെ റസൂല് ﷺ യുടെ അടുത്തു ചെന്ന് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ പ്രസവിച്ചതോടെ ഞാൻ (വിവാഹത്തിന്) അനുവദിനീയയായിട്ടുണ്ടെന്ന് റസൂല് ﷺ എനിക്ക് വിധി നൽകുകയും, എനിക്ക് താൽപ്പര്യമുണ്ടെങ്കിൽ വിവാഹം കഴിക്കാൻ എന്നോട് കൽപ്പിക്കുകയും ചെയ്തു.
ഇബ്നു ശിഹാബ് പറഞ്ഞു: "പ്രസവിച്ച ഉടനെ, അവൾ രക്തത്തിലാണെങ്കിൽ പോലും വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. എങ്കിലും അവൾ ശുദ്ധിയാകുന്നതുവരെ ഭർത്താവ് അവളുമായി അടുക്കാൻ പാടില്ല."
عَنْ سُبَيْعَةَ الأَسْلَمِيَّةِ ﵂: «أَنَّهَا كَانَتْ تَحْتَ سَعْدِ بْنِ خَوْلَةَ ﵁، وَهُوَ فِي بَنِي عَامِرِ بْنِ لُؤَيٍّ، وَكَانَ مِمَّنْ شَهِدَ بَدْرًا، فَتُوُفِّيَ عَنْهَا فِي حَجَّةِ الوَدَاعِ وَهِيَ حَامِلٌ؛ فَلَمْ تَنْشَبْ أَنْ وَضَعَتْ حَمْلَهَا بَعْدَ وَفَاتِهِ ، فَلَمَّا تَعَلَّتْ مِنْ نِفَاسِهَا تَجَمَّلَتْ لِلْخُطَّابِ، فَدَخَلَ عَلَيْهَا أَبُو السَّنَابِلِ ابْنُ بَعْكَكٍ ﵁ - رَجُلٌ مِنْ بَنِي عَبْدِ الدَّارِ -، فَقَالَ لَهَا: مَا لِي أَرَاكِ مُتَجَمِّلَةً؟ لَعَلَّكِ تُرَجِّينَ لِلنِّكَاحِ، وَاَللَّهِ مَا أَنْتِ بِنَاكِحٍ حَتَّى يَمُرَّ عَلَيْك أَرْبَعَةُ أَشْهُرٍ وَعَشْرٌ. قَالَتْ سُبَيْعَةُ: فَلَمَّا قَالَ لِي ذَلِكَ: جَمَعْتُ عَلَيَّ ثِيَابِي حِينَ أَمْسَيْتُ، فَأَتَيْتُ رَسُولَ ﷺ فَسَأَلْتُهُ عَنْ ذَلِكَ؟ فَأَفْتَانِي بِأَنِّي قَدْ حَلَلْتُ حِينَ وَضَعْتُ حَمْلِي، وَأَمَرَنِي بِالتَّزْوِيجِ إنْ بَدَا لِي» .
وقالَ ابنُ شِهابٍ: ولاأَرى بَأْساً أَنْ تَتَزَوَّجَ حينَ وضَعَتْ، وإِنْ كَانَتْ في دَمِها، غَيْرَ أَنَّهُ لايَقْرَبُها زَوْجُها حتَّى تَطْهُرَ