സൈനബ് ബിൻത് ഉമ്മു സലമ ﵂ നിവേദനം ചെയ്യുന്നു:
ഉമ്മു ഹബീബ ﵂ യുടെ ഒരു അടുത്ത ബന്ധു (പിതാവ് അബൂ സുഫിയാൻ) അന്തരിച്ചു. അപ്പോൾ അവർ മഞ്ഞനിറത്തിലുള്ള സുഗന്ധദ്രവ്യം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് തന്റെ കൈകളിൽ പുരട്ടുകയും ചെയ്തു. തുടർന്ന് അവർ പറഞ്ഞു: ഞാൻ ഇപ്രകാരം ചെയ്യുന്നത് മറ്റൊന്നിനുമല്ല, മറിച്ച് റസൂല് ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടതുകൊണ്ടാണ്: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്റെ ഭർത്താവിനല്ലാതെ മറ്റൊരു മയ്യിത്തിന് വേണ്ടിയും മൂന്ന് ദിവസത്തിലധികം ദുഃഖാചരണം നടത്താൻ പാടുള്ളതല്ല. ഭർത്താവിന്റെ കാര്യത്തിൽ അത് നാലു മാസവും പത്തു ദിവസവുമാകുന്നു.'
عَنْ زَيْنَبَ بِنْتِ أُمِّ سَلَمَةَ ﵄ قَالَتْ: «تُوُفِّيَ حَمِيمٌ لِأُمِّ حَبِيبَةَ، فَدَعَتْ بِصُفْرَةٍ، فَمَسَحَتْ بِذِرَاعَيْهَا، فَقَالَتْ: إنَّمَا أَصْنَعُ هَذَا، لأَنِّي سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُحِدَّ عَلَى مَيِّتٍ فَوْقَ ثَلاثٍ، إلاَّ عَلَى زَوْجٍ: أَرْبَعَةَ أَشْهُرٍ وَعَشْراً»