ഉമ്മു അത്വിയ്യ ﵂ നിവേദനം ചെയ്യുന്നു: റസൂല് ﷺ പറഞ്ഞു:
"ഒരു സ്ത്രീയും തന്റെ ഭർത്താവിനല്ലാതെ മറ്റൊരു മയ്യിത്തിന് വേണ്ടിയും മൂന്ന് ദിവസത്തിലധികം ദുഃഖാചരണം (ഇഹ്ദാദ്) നടത്താൻ പാടുള്ളതല്ല. ഭർത്താവിന്റെ കാര്യത്തിൽ അത് നാലു മാസവും പത്തു ദിവസവുമാകുന്നു. (ആ കാലയളവിൽ) അവൾ ചായം മുക്കിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, 'അസ്ബ്' വസ്ത്രമൊഴികെ. അവൾ കണ്ണെഴുതാനോ സുഗന്ധദ്രവ്യം ഉപയോഗിക്കാനോ പാടില്ല. എന്നാൽ (പ്രസവരക്തത്തിൽ നിന്നോ ആർത്തവത്തിൽ നിന്നോ) ശുദ്ധിയാകുമ്പോൾ അല്പം 'ഖുസ്ത്വ്' അല്ലെങ്കിൽ 'അദ്ഫാർ' (സുഗന്ധദ്രവ്യങ്ങൾ) ഉപയോഗിക്കാവുന്നതാണ്."
عَنْ أُمِّ عَطِيَّةَ ﵂ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا تُحِدُّ امْرَأَةٌ عَلَى مَيِّتٍ فَوْقَ ثَلَاثٍ؛ إِلَّا عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا، وَلَا تَلْبَسُ ثَوْبًا مَصْبُوغًا إِلَّا ثَوْبَ عَصْبٍ، وَلَا تَكْتَحِلُ ، وَلَا تَمَسُّ طِيباً، إلاَّ إذَا طَهُرَتْ: نُبْذَةً مِنْ قُسْطٍ أَوْ أَظْفَارٍ»