ഉമ്മു സലമ ﵂ നിവേദനം ചെയ്യുന്നു:
ഒരു സ്ത്രീ റസൂല്‍ ﷺ യുടെ അടുത്തു വന്ന് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്റെ മകളുടെ ഭർത്താവ് മരണപ്പെട്ടിരിക്കുന്നു. ഇപ്പോൾ അവൾക്ക് കണ്ണിന് കഠിനമായ വേദനയുണ്ട്. ഞങ്ങൾക്ക് അവളുടെ കണ്ണിൽ കണ്ണെഴുതാമോ?" അപ്പോൾ റസൂല്‍ ﷺ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ "പാടില്ല" എന്ന് പറഞ്ഞു. പിന്നീട് റസൂല്‍ ﷺ പറഞ്ഞു: "ഇത് വെറും നാലു മാസവും പത്തു ദിവസവും മാത്രമാണല്ലോ. എന്നാൽ ജാഹിലിയ്യാ (ഇസ്ലാമിന് മുൻപുള്ള) കാലഘട്ടത്തിൽ നിങ്ങളിലൊരുവൾ (ഈ രീതിയില്‍) ഒരു വർഷം തികയുമ്പോൾ കാഷ്ഠം എറിയുമായിരുന്നു!"
സൈനബ് ﵂ പറയുന്നു: ജാഹിലിയ്യാ കാലത്ത് ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടാൽ, അവൾ വളരെ ഇടുങ്ങിയ ഒരു ചെറിയ കുടിലിൽ പ്രവേശിക്കുകയും, തന്റെ വസ്ത്രങ്ങളിൽ ഏറ്റവും മോശമായത് ധരിക്കുകയും ചെയ്യുമായിരുന്നു. ഒരു വർഷം കഴിയുന്നതുവരെ അവൾ സുഗന്ധദ്രവ്യങ്ങളോ മറ്റ് യാതൊരു വസ്തുക്കളോ തൊടുകയില്ലായിരുന്നു. അതിനുശേഷം അവൾക്ക് മുന്നിലേക്ക് കഴുതയോ, പക്ഷിയോ, ആടോ പോലുള്ള ഏതെങ്കിലും ഒരു ജീവിയെ കൊണ്ടുവരികയും, അവൾ ആ ജീവിയിൽ തന്റെ ശരീരം ഉരസുകയും ചെയ്യുമായിരുന്നു. അവൾ ഇപ്രകാരം ശരീരം ഉരസുന്ന ജീവികൾ ചത്തുപോകുന്നത് വളരെ പതിവായിരുന്നു. പിന്നീട് അവൾ പുറത്തുവരുമ്പോൾ അവൾക്ക് ഒരു മൃഗത്തിന്റെ കാഷ്ഠം നൽകപ്പെടും, അവൾ അത് എറിഞ്ഞു കളയുകയും ചെയ്യും. ഇതിന് ശേഷമേ അവൾക്ക് സുഗന്ധദ്രവ്യങ്ങളോ മറ്റ് അലങ്കാരങ്ങളോ ഇഷ്ടാനുസരണം ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
عَنْ أُمِّ سَلَمَةَ ﵂ قَالَتْ: «جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ ﷺ فَقَالَتْ: يَا رَسُولَ اللَّهِ! إِنَّ ابْنَتِي تُوُفِّيَ عَنْهَا زَوْجُهَا وَقَدِ اشْتَكَتْ عَيْنُهَا ، أَفَنَكْحُلُهَا ؟ فَقَالَ رَسُولُ اللَّهِ ﷺ: لَا - مَرَّتَيْنِ أَوْ ثَلَاثًا -، ثُمَّ قَالَ: إنَّمَا هِيَ أَرْبَعَةُ أَشْهُرٍ وَعَشْرٌ. وَقَدْ كَانَتْ إحْدَاكُنَّ فِي الْجَاهِلِيَّةِ تَرْمِي بِالْبَعْرَةِ عَلَى رَأْسِ الْحَوْلِ) . فَقَالَتْ زَيْنَبُ: كَانَتْ الْمَرْأَةُ إذَا تُوُفِّيَ عَنْهَا زَوْجُهَا: دَخَلَتْ حِفْشاً، وَلَبِسَتْ شَرَّ ثِيَابِهَا، وَلَمْ تَمَسَّ طِيباً وَلا شَيْئاً حَتَّى تَمُرَّ بِهَا سَنَةٌ، ثُمَّ تُؤْتَى بِدَابَّةٍ - حِمَارٍ أَوْ طَيْرٍ أَوْ شَاةٍ - فَتَفْتَضَّ بِهِ. فَقَلَّمَا تَفْتَضُّ بِشَيْءٍ إلاَّ مَاتَ. ثُمَّ تَخْرُجُ فَتُعْطَى بَعْرَةً، فَتَرْمِي بِهَا ثُمَّ تُرَاجِعُ بَعْدُ مَا شَاءَتْ مِنْ طِيبٍ أَوْ غَيْرِهِ»